ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു
Feb 5, 2023 12:49 PM | By Vyshnavy Rajan

ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു.

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ആറ് മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

ഇത്തരത്തിലുള്ള 94 ആപ്പുകൾ ഇ-സ്റ്റോറിൽ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാൻ സെർവർ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ 2022ൽ കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതൽ 270 ആപ്പുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ആപ്പുകൾ പ്രമുഖ ചൈനീസ് ടെക് സ്ഥാപനങ്ങളായ ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനിയായ NetEase എന്നിവയിൽ നിന്നുള്ളതാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Action against Chinese apps; 138 betting apps and 94 loan apps were banned

Next TV

Related Stories
കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

May 13, 2025 11:08 AM

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച്...

Read More >>
Top Stories










GCC News