മാനവ വിഭവ ശേഷിയുടെ പരമാവധി വിനിയോഗത്തിൽ കഴിവുകൾ നിർണായക പങ്കുവഹിക്കുമ്പോൾ ,സുസ്ഥിര സാമ്പത്തിക വികസനത്തിന് വിദഗ്ധ തൊഴിലാളികൾ ഒരു ആസ്തിയും മുൻ വ്യവസ്ഥയുമാണ്. തൊഴിൽ വിപണിയിൽ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയും സാങ്കേതിക മുന്നേറ്റവും, ആധുനിക തൊഴിൽ കാഴ്ചപ്പാടിൽ വന്ന മാറ്റവും ,നവീന കാഴ്ചപ്പാടും ഇപ്പോൾ രാജ്യത്ത് നടക്കുന്ന വൈദഗദ്യ പരിശീലനങ്ങളിൽ ഉണ്ടാകേണ്ടതായിട്ടുണ്ട്.
ഇന്ത്യയുടെ ജനസംഖ്യയിൽ 65 % വും 35 വയസ്സിന് താഴെയുള്ളവരാണ് ,അതിൽ 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവർ ജനസംഖ്യയുടെ 27.5 %, ഇത് ഇന്ത്യയുടെ ഭാവി കരുത്താണ് . ഇന്ത്യൻ ജനസംഖ്യയുടെ ശരാ ശരി വയസ്സ് 28.1 9 ആണ് , ചൈന വൃദ്ധന്മാരുടെ രാജ്യം ആകുമ്പോൾ , ഇന്ത്യ യുവാക്കളുടെ രാജ്യമാകുന്നു.
ഉൽപാദനക്ഷമത, കാര്യക്ഷമത, നൈപുണ്യവും അറിവും എന്നിവ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും പ്രേരക ശക്തികൾ ആയതിനാൽ ഈ മേഖലയിലേക്ക് പുതിയ വൈദഗ്ദ്യങ്ങളോടെ യുവജനതയെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ നടക്കേണ്ടതായിട്ടുണ്ട്.
ഇന്ത്യയിലെ ജനസംഖ്യയിൽ 50% വും കാർഷിക മേഖലയെ ആശ്രയിക്കുന്നതിനാൽ അവിടെ തൊഴിലവസരങ്ങൾ കുറഞ്ഞതോടെ ജനങ്ങൾ സേവന മേഖലയിലെ പുതുമകൾ തേടി പോകുന്നു ,ആഭ്യന്തര ഉൽപാദനത്തിന്റെ 50% ലധികം സംഭാവന ചെയ്യുന്നത് നിലവിൽ സേവന മേഖലയിൽ നിന്നാണ് ,അവിടെ നടക്കുന്ന ചെറുചലനങ്ങൾ ഒപ്പിയെടുത്ത് വൈദഗദ്യ മേഖലയിലെ നിലവിലുള്ള സാമ്പ്രദായിക പരിശീലനങ്ങളുമായി സന്നിവേപ്പിച്ചാൽ അത് രാജ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്നതാണ് .
വിദേശ മൂലധനം വർദ്ധിച്ച തോടുകൂടി ലോകത്തുള്ള വലിയ കമ്പനികൾ ഇന്ത്യയിലേക്ക് വരികയും വിദഗ്ധന്മാരായിട്ടുള്ള കൂടുതൽ തൊഴിലാളികളെ വിവിധ മേഖലകളിൽ ഇന്ത്യയിൽ ആവശ്യമായി വരികയും ചെയ്യുന്നു .ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IOT )കൃത്രിമ ബുദ്ധി ,ഡാറ്റാ വിശകലനം ,ഡിസൈൻ രൂപകല്പന ,വിമർശനാത്മകതയിലുള്ള ചിന്തകൾ ,സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ എന്നീ മേഖലകളിൽ വിപുലമായ സാധ്യതകളാണ് ഇന്ത്യയിൽ ഉള്ളത് .
ഇന്ത്യയിൽ 2016 ൽ 38.12% മാത്രം തൊഴിൽക്ഷമത ഉണ്ടായിരിന്നപ്പോൾ 2022ൽ അത് 46.2% ആയി വർദ്ധിച്ചത് ശുഭ സൂചനയാണ് .ബിടെക്,എം ബി എ ,ബി ഫാം എന്നീ ബിരുദധാരികൾ കൂടുതൽ തൊഴിൽ ക്ഷമത കാണിക്കുന്നു ,ബിടെക്കും ,എം ബി എ ഡിഗ്രി ക്കാരും 50 .55%വും ,ബി എ ആർട്സ് ബിരുദ ധാരികൾ 44.2%,ബികോം 42.62% ബി ഫാം 44 .3% വും തൊഴിൽ ക്ഷമത കാണിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ കോഴ്സാരയുടെ 2022ലെ സ്‌കിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു .
വിദ്യാഭ്യാസവും വൈദ്യഗദ്യവും ഡിജിറ്റൽ സാങ്കേതികവിദ്യയും ഒന്നിച്ചു കൊണ്ടുപോകണം .നിലവിൽ മനുഷ്യർ ചെയ്യുന്ന 29% ജോലിയും മെഷീനുകളും റോബോട്ടുകളും അൽഗോരിതവുവാണ് ചെയ്യുന്നത് ഇത് 2025 ആകുമ്പോഴേക്കും 52% ആയി വർധിക്കുന്നതാണ് .
വൈജ്ഞാനികം ,സാമൂഹികം ,വൈദഗ്ധ്യം എന്നിവയിൽ ആധുനിക കാലം വലിയ രീതിയിൽ വരുത്തിയ മാറ്റത്തിന് അനുസരിച്ച് നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എല്ലാ പരിശീലനങ്ങളും കാലാനുസൃതമായി മാറുകയും , നിലവിൽ ഈ പരിശീലനങ്ങളിൽ നിന്ന് പല കാരണങ്ങളാൽ മാറി നിൽക്കുന്നവർക്ക് ഗോ ടു ദി വില്ലേജ് (വില്ലേജിൽ പോയി നേരിട്ട് പരിശീലനം നൽകുന്ന രീതി ) അവലംബിക്കുകയും ചെയ്യേണ്ടതാണ് .
ഡിജിറ്റൽ വൈദഗദ്യവും മനുഷ്യവൈദ്യഗദ്യവും ഒത്ത് ചേരുന്ന ഒരു പുതിയ കാലം സംജാതമായിരിക്കുന്നു .മനുഷ്യന്റെ ശക്തി മറ്റുള്ളവരുമായി സമരസ്യപെട്ട് പോകുന്നതാണ് മനുഷ്യ വൈദഗ്ദ്യം. വിദ്യാഭ്യാസം ,സാമൂഹികം ,വൈകാരികം എന്നിവയിൽ പുതിയതായിട്ട് രൂപപ്പെട്ട വൈദഗ്ദ്യ മേഖലകളിൽ യുവ ജനതക്ക് അറിവും നൈപുണ്യവും ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യകതയാണ്.
വൈദ്യഗദ്യത്തെ വാടകക്കെടുക്കുന്നത് നാൾക്കു നാൾ വർധിച്ച് വരുന്നതിനാൽ അറിവും വൈദഗ്ദ്യവും ഒരു കഴിവായി രൂപപ്പെട്ടു വരണം .ജോലി സ്ഥലങ്ങളിൽ റോബോട്ടുകൾ വ്യാപരിക്കുവാൻ തുടങ്ങിയത് വർദ്ധിച്ചിരിക്കുന്നു ,ഓൺലൈൻ വ്യാപാരം വർദ്ധിച്ചതോടുകൂടി ഈ മേഖലയിലെ പുതിയതായി വരുന്ന കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾ സോഫ്റ്റ്‌വെയറുകളായി മാറി സോഫ്റ്റ് വെയർ ചാകരയാണ് ഈ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്.
ഡാറ്റാ വിഷ്വലൈസേഷനും കസ്റ്റമർ സക്സസ് കളും ഇ -കോമേഴ്സിന്റെ അഭിവാജ്യ ഘടകങ്ങളായി മാറിയിരിക്കുന്നു , ഉപഭോക്താക്കളുടെ എക്സ്പീരിയൻസ് ഡിസൈൻ ചെയ്യുന്നതിനും പുതിയതായിട്ടുള്ള സോഫ്റ്റ്വെയറുകൾ രൂപപ്പെട്ടു വന്നിരിക്കുന്നു. ഇന്ത്യയിൽ 15 വയസു മുതൽ 29 വയസ്സ് വരെയുള്ള 15 ദശ ലക്ഷം പേർ എല്ലാവർഷവും പുതുതായി തൊഴിൽ മുഖത്ത് എത്തുന്നു.
രാജ്യത്തെ സ്കൂളുകളിൽ നിന്നും പുറത്തേക്ക് വരുന്നവരിൽ 2.3% പേർ മാത്രമേ തൊഴിൽമേഖല ആവശ്യപ്പെടുന്ന വൈദ്ഗദ്യം നേടാൻ കഴിയുന്നുള്ളൂ ,രാജ്യത്ത് 120 ദശലക്ഷം നൈപുണ്യമുള്ളവരെ വിവിധ മേഖലകളിൽ നിലവിൽ ആവശ്യമുണ്ട് .ലോക ബാങ്കിന്റെ സഹായത്തോടുകൂടി 250 ദശലക്ഷം ഡോളറിന്റെ പദ്ധതിയായ എസ് ഐ എം ഓ (സ്കിൽ ഇന്ത്യ മിഷൻ ഓപ്പറേഷൻ )പദ്ധതി ലോകനിലവാരത്തിലേക്ക് ഇന്ത്യൻ യുവത്വത്തെ എത്തിക്കുന്ന പദ്ധതി പ്രതീക്ഷയോടെയാണ് യുവജനത കാണുന്നത് .
ഇന്ത്യയിൽ 2021ൽ മാത്രം 85 വ്യത്യസ്ത രാജ്യങ്ങളിലേക്ക് ഒരു ദശലക്ഷം കുട്ടികൾ പുതിയ വിദ്യാഭ്യാസത്തിനായി ചേക്കേറി, ഇന്ത്യക്കാർ പ്രതിദിനം ശരാശരി 2.5 മണിക്കൂർ നെറ്റ് ഉപയോഗിക്കുന്നുവെങ്കിലും അതിലൂടെ വൈദഗ്ധ്യം സ്വായത്തമാക്കാൻ ശ്രമിക്കുന്നില്ല 76% നെറ്റ് ഉപയോഗിക്കുന്നവരും മൊബൈൽ ഫോണിലൂടെയാണ് ഉപയോഗിക്കുന്നതെങ്കിലും ഏത് സമയത്തും പഠിക്കാൻ കഴിയുന്ന വ്യത്യസ്ത കോഴ്സുകൾ പഠിക്കാൻ ശ്രമിക്കുന്നില്ല ,ഇന്ത്യയിൽ തൊഴിൽ ക്ഷമത 2021 ൽ പുരുഷന്മാർക്ക് 39% വും സ്ത്രീകൾക്ക് 41% വും ആണ് ഇത് 2022 ൽ സ്ത്രീകളുടേത് 51.4 % ആയി വർധിച്ചത് ശുഭ സൂചനയാണ് .2030 ൽ നേടേണ്ട ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യം ഉണ്ടാക്കിയ 231അന്താരാഷ്ട്രസൂചകങ്ങളിൽ സുസ്ഥിര വൈദ്യഗദ്യം വളരെ പ്രധാനപ്പെട്ടതാണ് .
ഇന്ത്യൻ യുവാക്കൾ 46.2%ഉയർന്ന തൊഴിൽ ക്ഷമത ഉള്ളവരാണ് ഏറ്റവും കൂടുതൽ തോഴിൽ ക്ഷമത കാണിക്കുന്നത് 22 വയസ്സ് മുതൽ 25 വയസ്സിലുള്ളവരാണ് .ഇന്ത്യയുടെ തൊഴിലിടങ്ങളിൽ 67.2% പുരുഷന്മാരും 32.8% സ്ത്രീകളുമാണ് ഉള്ളത് ,തെലുങ്കാനയിൽ സ്ത്രീകൾ 39.42%കർണാടകത്തിൽ 35.4% സ്ത്രീകൾ തൊഴിൽ മുഖത്ത് ഉണ്ട് ,പക്ഷേ ഇന്റർനെറ്റ് ബിസിനസ് മേഖലയിൽ 54.5 % സ്ത്രീകൾ തൊഴിൽ ചെയ്യുന്നു ഐടി മേഖലയിൽ 52.67 % വും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ 35%സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നത് ,റീട്ടെയിൽ ,ഉത്പാദന മേഖല ,വാഹന വിപണി എന്നിവയിൽ വലിയ രീതിയിൽ പുരുഷ മേധാവിത്വം നിലവിൽ ഇന്ത്യയിൽ തുടരുന്നു,
നിലവിലുള്ള തൊഴിൽ മുഖത്ത് നിലവിലുള്ള തൊഴിലാളികളെ കൂടാതെ 48.7 % വരെ കൂടുതൽ വൈദഗ്ധ്യ മുള്ളവരെ വിവിധ മേഖലകളിൽ ആവശ്യമുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു ,അതിൽ ഇന്റർനെറ്റ് ബിസിനസുകളും ,ഐടി ,ഫാർമസ്യൂട്ടിക്കൽ ,ഊർജ്ജമേഖല എന്നിവിടങ്ങളിൽ പുതിയ വൈദഗ്ധ്യം ഇല്ലാത്തവരെയും ജോലിക്കായി പരിഗണിക്കേണ്ടി വരുന്നുണ്ട് ,ഡാറ്റാ സയൻസ് ,ക്ലൗഡിൽ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യ ,ആരോഗ്യരംഗം ,നവീനമായ സാമ്പത്തിക രംഗം എന്നിവിടങ്ങളിൽ വലിയ തൊഴിൽ സാധ്യതയാണ് ഇപ്പോൾ നിലവിൽ ഉള്ളത് .യോഗ്യതയുള്ളവർക്ക് വേണ്ടി ഉള്ളതാണ് ലോകം എന്ന കാഴ്ചപ്പാട് മാറി വൈദഗ്ദ്യമുള്ളവർക്കും നൈപുണ്യമുള്ളവർക്കും വേണ്ടിയിട്ടുള്ളതാണ് ലോകം എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി എത്തിയിരിക്കുന്നു .
ലോകത്തെ സ്വതന്ത്ര വിപണി കാഴ്ചപ്പാടിൽ വിവിധതരം സോഫ്റ്റ്‌വെയർ നിർമ്മാണത്തിന് അനന്തസാധ്യതയാണ് ഉള്ളത്. ലോകത്ത് 120 കോടി യുവാക്കൾ ബഹുമുഖമായ വെല്ലുവിളികൾ നേരിടുന്നു .നിലവിൽ ലോകത്ത് 100 കോടി ജനങ്ങൾ വിദൂര സ്ഥലങ്ങളിൽ വിപണിയുടെയും ലോകത്തിന്റെയും മാറ്റങ്ങൾ അറിയാതെ തൊഴിൽ ചെയ്യുന്നു ,അവരെ കണ്ടുപിടിച്ച് ആധുനിക രീതിയിലുള്ള നൈപുണ്യശേഷി ഉണ്ടാക്കേണ്ടതായിട്ടുണ്ട് .സൈബർ സുരക്ഷാ വലിയ വെല്ലുവിളിയാകുമ്പോൾ 1.5 ദശലക്ഷം തൊഴിലവസരങ്ങൾ അടുത്തവർഷം ഈ മേഖലയിൽ ഉണ്ടാകുന്നതാണ് .
2030ആകുമ്പോഴേക്കും ലോകത്ത് കൃത്രിമ ബുദ്ധി 15.7 ട്രില്യൻ യുഎസ് ഡോളർ വിപണിയായി മാറും .ലോകത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ 77% വും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നു .മനുഷ്യസ്വഭാവം തിരിച്ചറിയുന്ന കൃത്രിമ ബുദ്ധി സംവിധാനം നിലവിൽ വന്നിരിക്കുന്നു .കൃത്രിമ ബുദ്ധി ബിസിനസ് ആറുമടങ്ങ് വർദ്ധിച്ചു ,വരുംവർഷങ്ങൾ കൃത്രിമ ബുദ്ധിയുടേതാണ് .
കമ്പ്യൂട്ടറിന് മുമ്പിൽ നിന്ന് എന്തും ചെയ്യാൻ സാധിക്കുന്ന ഒരു വർത്തമാനകാലമാണ് സംജാതമായി കൊണ്ടിരിക്കുന്നത്. 1990ല്‍ ഐ ബി എം ഡിപ്പ് ബ്ലൂ കമ്പ്യൂട്ടർ ലോക പ്രശസ്ത ചെസ്സ് ചാമ്പ്യൻ ഗാരി കാസ്പ്പറോവിനെ തോൽപ്പിച്ചതോട് കുടി ആരംഭിച്ച കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ,മനുഷ്യാ ബുദ്ധിയെ കീഴ്പ്പെടുത്തുന്ന സംഭവവികാസങ്ങൾ ലോകത്ത് അനുദിനം അരങ്ങേറി കൊണ്ടിരിക്കുന്നു .ലോകത്ത് നിലവിലുള്ള 85 ദശലക്ഷം തൊഴിലുകൾ അപ്രത്യക്ഷമാവുകയും 97 ദശ ലക്ഷം പുതിയ തൊഴിലുകൾ കടന്നു വരികയും ചെയ്യുന്നു. യൂറോപ്പ് വൈദഗ്ധ്യത്തിന്റെ തലസ്ഥാനമായി മാറുകയാണ് .
ലോകപ്രശസ്ത ഓൺലൈൻ പ്ലാറ്റ്ഫോം ആയ കോഴ്സാരയിൽ നിന്ന് 113 ദശ ലക്ഷം പേർ വിവിധ നൈപുണ്യ കോഴ്സ് പഠിച്ച ഇറങ്ങി എന്നത് നൂറുവർഷത്തോളം പഴക്കമുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അടക്കമുള്ള ലോകപ്രശസ്തരായിട്ടുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുപോലും ഇത്രയധികം കുട്ടികൾ 100 വർഷത്തിനിടയിൽ പുറത്തിറങ്ങിയിട്ടില്ല എന്നതും ഓൺലൈൻ മേഖലയിൽ നിന്ന് ലഭിക്കുന്ന സാങ്കേതികമായിട്ടുള്ള അറിവും അത് നേടിയെടുക്കാനുള്ള യുവാക്കളുടെ ഒഴുക്കും വർദ്ധിക്കുന്നു. തൊഴിൽ ആവശ്യമുള്ളവരുടെ ഇഷ്ടമുള്ള പട്ടണമായി ബാംഗ്ലൂർ മാറി , പൂനെ ലക്നോ ,തിരുവനന്തപുരം ,കൊൽക്കത്ത, ന്യൂഡൽഹി ,ഹൈദരാബാദ് ,കോയമ്പത്തൂർ, മുംബൈ ,അഹമ്മദാബാദ് എന്നി നഗരങ്ങളിലേക്ക് യുവാക്കൾ കൂട്ടത്തോടെ തൊഴിലിനായി ചേക്കേറുന്നു.
ഇന്റെർണ്ഷിപ്പിൽ ചണ്ഡിഗഡ് ,ഹരിയാന ,രാജസ്ഥാൻ ,പഞ്ചാബ് ,കേരളം, മധ്യപ്രദേശ് ,തെലുങ്കാന, ജമ്മു കാശ്മീർ ,വെസ്റ്റ് ബംഗാൾ എന്നി സംസ്ഥാനങ്ങൾ യുവാക്കൾക്ക് ഇന്റേൺഷിപ്പിൽ പുതിയ തൊഴിൽ സാഹചര്യം സൃഷ്ടിക്കുമ്പോൾ പുതിയ തരത്തിലുള്ള ഇന്റർണ് ഷിപ്പ് ഇന്ത്യയിലെ മറ്റു പട്ടണങ്ങളിലും വ്യാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ് .
കേരളത്തിൽ യുവാക്കളുടെ തോഴിൽ ക്ഷമത 64.2% ആണ് വികസന പ്രക്രിയയിലെ ചാലക ശക്തിയായ യുവ ജനതക്ക് കാലം ആവശ്യപെടുന്ന വൈദ്യഗ്ധ്യവും , നൈപുണ്യവും നൽകാൻ വിപുലമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതായിട്ടുണ്ട് , ഇതിനായി ഓരോ ഗ്രാമത്തിലും ഓക്സിലറി സ്കിൽ സെന്ററുകൾ ആരംഭിക്കണം , നിലവിലുള്ള സ്കിൽ പരിശീലനത്തിന് , പരിശീലന ഏജൻസി തൊഴിൽ കണ്ടെത്തി നൽകണം എന്നതിന് പകരം , ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ദ്യം കുട്ടികൾക്ക് നൽകി എന്ന് ഉറപ്പ് വരുത്തി ലോകത്ത് എവിടെയുമുള്ള തൊഴിൽ മുഖത്ത് എത്താൻ പര്യാപ്‌തമാക്കണം ,
കൂടാതെ സഞ്ചരിക്കുന്ന സ്കിൽ സെന്ററുകൾ ആരംഭിക്കണം , വീട് വിട്ട് ദൂരെ സ്ഥലത്ത് പരിശീലനത്തിന് പല കാരണങ്ങളാൽ കഴിയാത്തവർക്ക് , നഗ്ന പാദരായ കമ്മ്യൂണിറ്റി വോളന്റീർമാരുടെ സേവനം ലഭ്യമാകണം , സ്ത്രീകൾക്ക് അവരുടേതായ സന്നദ്ധ സംഘടനകൾ വഴി വിവിധ നൈപുണ്യം ഉണ്ടാക്കുവാൻ സംവിധാനം വേണം ,എങ്കിൽ മാത്രമേ കൊറിയയെ പോലെ ജപ്പാൻ പോലെ ജനങ്ങളിൽ 98% നും വൈദ്യഗദ്യം നേടാൻ സാധിക്കുകയുള്ളു .നാലാം വ്യവസായ വിപ്ലവത്തിലെ 4 നേടുംതൂണുകളായ ,കൃത്രിമ ബുദ്ധി , ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് , റോബോര്ട്രിക്സ് , ഡ്രോൺ സാങ്കേതിക വിദ്യ എന്നിവയിൽ രാജ്യത്തെ ജനങ്ങൾക്ക് തുടർ പരിശീലനവും പൊതു അവബോധവും ഉണ്ടാക്കുവാൻ പുതിയ പദ്ധതികൾ രാജ്യം ഉണ്ടാകേണ്ടിയിരിക്കുന്നു
Article by ടി ഷാഹുൽ ഹമീദ്
*
Young people need the skills that the times demand - T Shahul Hameed