50,000 വർഷത്തിൽ ഒരിക്കൽ മാത്രം... ആകാശ പ്രതിഭാസം ഇന്ന്

50,000 വർഷത്തിൽ ഒരിക്കൽ മാത്രം... ആകാശ പ്രതിഭാസം ഇന്ന്
Feb 1, 2023 09:17 AM | By Nourin Minara KM

സ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് നിങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 (ZTF) എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും.

ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet C/2022 E3 (ZTF) യാത്ര ചെയ്യുക.

നിയാൻഡ്രിത്താൽ യുഗത്തിലാണ് അവസാനമായി ഈ പച്ച വാൽനക്ഷത്രം കാണപ്പെട്ടത്.നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ ചിലപ്പോൾ ഈ വാൽനക്ഷത്രത്തെ കാണാൻ സാധിക്കില്ല.

ബൈനോക്കുലറിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്ത് പോയി നിന്നാൽ ഈ ആകാശ പ്രതിഭാസം കാണാം. തെളിഞ്ഞ ആകാശമാണെങ്കിൽ രാത്രി 9.30ന് ശേഷം വ്യക്തമായി ഈ അസുലഭ ദൃശ്യം കാണാൻ സാധിക്കും. ഇന്ത്യയിലെ പശ്ചിമ ബംഗാൾ, ഒഡീഷ, ലഡാക്ക്, വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ നിന്ന് ഈ കൊമറ്റ് കാണാൻ സാധിക്കും.

A once in 50,000 year... celestial phenomenon today

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories