വയനാട്: കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നതായി പരാതി. കാറിലെത്തിയ സംഘം നാല് ലക്ഷം രൂപ കവര്‍ന്നുവെന്ന് കാണിച്ച് കൊടുവള്ളി സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കൊടുവള്ളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് അബൂബക്കര്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്റില്‍ എത്തിയത്.
ബസിറങ്ങിയ ഉടനെ ബസിലെ മറ്റൊരു യാത്രക്കാരനും കാറിലെത്തിയ സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു എന്നാണ് പരാതി. ശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടു.
പിന്നീട് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ മാനന്തവാടി ഗവ. ഹൈസ്‌ക്കൂളിന് സമീപം അപകടത്തില്‍പ്പെട്ടു. അമിത വേഗത്തിലെത്തിയ കാര്‍ കെഎസ്ആര്‍ടിസി ബസിന് ഇടിച്ചാണ് അപകടമുണ്ടായത്. പിന്നാലെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഇറങ്ങിയോടി.
സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് രേഖരിച്ചു വരികയാണ്. കുഴല്‍പ്പണ സംഘത്തിന്റെ ഇടപെടല്‍ സംഭവത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Complaint that the young man was beaten up by a gang of four and robbed of money from Kalpetta Old Bus Stand, Wayanad.
