മലപ്പുറം: അയല്‍വാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി കാരാപറമ്പില്‍ വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വേലായുധന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ 26 ന് രാത്രി 9.30ന് ഇയാള്‍ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാന്‍ ശ്രമിച്ചു.
ഇതു കണ്ട് രക്ഷപ്പെടുത്താന്‍ ചെന്ന അയല്‍വാസിയെ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
തീ പടര്‍ന്നയുടന്‍ പൊള്ളലേറ്റ യുവാവ് ടീ ഷര്‍ട്ട് ഊരിമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. പൊള്ളലേറ്റയാളുടെ പിതാവിന്റെ അനിയനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്.
പാണ്ടിക്കാട് സി ഐ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
An incident where a neighbor was set on fire by pouring petrol on him in Malappuram; The relative was arrested
