ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്
Jan 29, 2023 06:40 PM | By Vyshnavy Rajan

സ്‌ട്രേലിയൻ ഓപ്പൺ കിരീടം സെർബിയൻ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്. പുരുഷ സിംഗിൾസ് കിരീടപ്പോരാട്ടത്തിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 6-3, 7-6, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പത്താം കിരീടം നേടിയത്.

അവസാന മത്സരത്തിൽ തകർപ്പൻ തുടക്കമിട്ട ജോക്കോവിച്ച് ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇരു താരങ്ങളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും ഒടുവിൽ 7-6ന് ജോക്കോവിച്ച് വിജയിച്ചു.

മൂന്നാം സെറ്റിലും തിരിച്ചുവരാൻ സിറ്റ്‌സിപാസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജോക്കോവിച്ചിനെ മറികടക്കാൻ കഴിയാതെ വന്നതോടെ ജോക്കോവിച്ച് 7-6ന് ജയിച്ചു.

10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ് നൊവാക് ജോക്കോവിച്ച്. മുമ്പ് 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 വർഷങ്ങളിൽ ജോക്കോവിച്ച് കിരീടം നേടിയിട്ടുണ്ട്.

ഇതോടെ ആകെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി.

കൊവിഡ് വാക്‌സീന്‍ പ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് തിരിച്ചയച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ക്കുള്ള മറുപടികൂടിയായി ജോക്കോവിച്ചിന്റെ കിരീടനേട്ടം.

Novak Djokovic wins the Australian Open

Next TV

Related Stories
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

Apr 25, 2024 12:29 PM

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല്...

Read More >>
#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

Apr 24, 2024 05:07 PM

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ്...

Read More >>
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
Top Stories