തിരുവനന്തപുരം: കാട്ടാക്കടയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു . കുന്താണി സ്വദേശിനിയും വയോധികയുമായ ഗീതയുടെ മാലയാണ് മോഷ്ടാക്കള്‍ കവർന്നത്. കാട്ടാക്കടയിൽ നിന്നും പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പിടിച്ചു പറിച്ചത്. പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ട് പോയി.

കിള്ളിയിൽ നിന്നും ബസ് കയറാനായി രാവിലെ ആറു മണിയോടെ ഗീത നടന്നു വരുമ്പോഴാണ് സംഭവം ഉണ്ടായത് . ഈ സമയം വഴിയിൽ രണ്ട് പേർ ബൈക്ക് നിർത്തി സംസാരിച്ചു നിക്കുന്നുണ്ടായിരുന്നു എന്നും ഇവരുടെ സമീപത്ത് കൂടെ കടന്നു പോകുന്ന സമയം ഞൊടിയിടയിൽ ഇവർ വയോധികയെ തള്ളി നിലത്തിടുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.എന്നാൽ ഗീത പൊട്ടിയ മാലയിൽ നിന്ന് പിടി വിടാതിരിക്കുകയും പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടുകയും ഇതിന്‍റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ കടക്കുകയായിരുന്നു.
എന്നാൽ കള്ളന്മാരുടെ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കുന്നതിനിടെ നിലവിളിച്ചു ബഹളം ഉണ്ടാക്കിയെങ്കിലും ഇതുവഴി കടന്നു പോയ വാഹനങ്ങൾ ഒന്നും തന്നെ നിറുത്തിയില്ലെന്ന് ഗീത പറഞ്ഞു. സംഭവം നടന്ന ഉടനെ ഗീത കാട്ടാക്കട പൊലീസിൽ വിവരം അറിയിക്കുകയും . വൈകുന്നേരത്തോടെ പരാതിയും നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
The bike gang stole the necklace; Elderly woman with complaint
