കോഴിക്കോട് : ഫെബ്രുവരി 23 മുതൽ 28 വരെ ബീച്ച് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന 25 ആമത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ആനി ഹാൾ റോഡ് എം എ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി വൈസ് പ്രസിഡണ്ട് എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുൽ മജീദ്, കെൻസ ബാബു,പി കിഷൻ ചന്ദ്,സലീം മടവൂർ, ടി എം അബ്ദുറഹ്മാൻ,സി റമീസ് അലി,പി കെ ദേവദാസ്, സി ടി ഇല്യാസ് , സി മുബാറക്ക്, കെ ബി ജയാനന്ദ് തുടങ്ങിയവർ സംസാരിച്ചു.
ഫൂട്ട് വോളി അസോസിയേഷൻ ദേശീയ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും പ്രോഗ്രാം ഓർഗനൈസിങ് ജോയിൻ സെക്രട്ടറി സി പി എ റഷീദ് നന്ദിയും പറഞ്ഞു.
World Foot Volley Championship; The organizing committee office has started functioning
