പിഞ്ചു കുഞ്ഞിനോടും ക്രൂരത; 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 35 കാരൻ പീഡിപ്പിച്ചു

പിഞ്ചു കുഞ്ഞിനോടും ക്രൂരത; 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 35 കാരൻ പീഡിപ്പിച്ചു
Jan 23, 2023 05:15 PM | By Vyshnavy Rajan

മുംബൈ : മഹാരാഷ്ട്രയിലെ മുംബൈയിൽ 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 35 കാരൻ പീഡിപ്പിച്ചു. അയൽവാസിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതിയും ഇരയും ഒരേ പ്രദേശവാസികളാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. പെൺകുഞ്ഞിനെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

വീട്ടിലെത്തിയ ശേഷം കുട്ടി നിർത്താതെ കരയുന്നത് കണ്ട് അമ്മയ്ക്ക് സംശയം തോന്നി. പെൺകുട്ടിയെ മാതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ബലാത്സംഗത്തിനിരയായെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി.

അമ്മയുടെ പരാതിയിൽ വർളി പൊലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

Cruelty to the infant; A 35-year-old man molested a 20-month-old baby girl

Next TV

Related Stories
#murder | എട്ടുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം രണ്ടു ദിവസം ഒളിച്ചുവെച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

Dec 8, 2023 05:10 PM

#murder | എട്ടുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം രണ്ടു ദിവസം ഒളിച്ചുവെച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

മൃതദേഹം ഒളിപ്പിച്ചുവെച്ച വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് വിവരം...

Read More >>
#murder | മാസ ശമ്പളം 1,500 രൂപ, അതും സമയത്ത് നൽകില്ല, അവഹേളനവും; ഹോട്ടലുടമയെ 15-കാരൻ തല്ലിക്കൊന്നു

Dec 7, 2023 10:43 AM

#murder | മാസ ശമ്പളം 1,500 രൂപ, അതും സമയത്ത് നൽകില്ല, അവഹേളനവും; ഹോട്ടലുടമയെ 15-കാരൻ തല്ലിക്കൊന്നു

ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും...

Read More >>
#murder | റെയിൽവേ ഡോക്ടറും കുടുംബവും മരിച്ചനിലയില്‍; ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

Dec 6, 2023 07:17 PM

#murder | റെയിൽവേ ഡോക്ടറും കുടുംബവും മരിച്ചനിലയില്‍; ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഡോക്ടർ ഏറെ നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ...

Read More >>
#stabbed | കർണാടകയിൽ മലയാളി കുത്തേറ്റു മരിച്ചു

Dec 6, 2023 06:57 AM

#stabbed | കർണാടകയിൽ മലയാളി കുത്തേറ്റു മരിച്ചു

ഒപ്പം ജോലിചെയ്തിരുന്നയാളാണ് ആക്രമിച്ചത്...

Read More >>
Top Stories