Jan 14, 2023 12:02 PM

കോഴിക്കോട് : ജൻഡർ ജൻഡർ ന്യൂട്രലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ല എന്ന് എം സ്വരാജ്. കേരള ലിറ്ററെച്ചർ ഫെസ്റ്റിന്റെ ആറാം പതിപ്പിലെ മൂന്നാം ദിവസം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എന്ന സെഷനിൽ പി കെ ഫിറോസിന്റെ പരാമർശത്തോട് വിയോജിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളർച്ചയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കല്ല എന്നും മറിച്ചു വെത്യസ്ത ആശയധാരകൾ ആയിരുന്നു അതിന് ഊടും പാവും മെനഞ്ഞത് എന്നും എം ടി രമേശ്‌ അഭിപ്രായപ്പെട്ടു. ഒപ്പം സ്വാതന്ത്ര്യ സമരവും വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. കേരളത്തിൽ കോൺഗ്രസിലെ കേളപ്പൻ ഇതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു.

അൻപതുകളുടെ അവസാനത്തിൽ കേരളത്തിന്റെ ഭാഗമായ ബിജെപി യും അതിന്റെ പ്രാഗ്രൂപമായ ജനസംഘവും എല്ലാം വലിയ രീതിയിൽ ഇടപെടലുകൾ നടത്തി. അടിയന്തരാവസ്ഥ കാലത്തിൽ സമരത്തിന് നേതൃത്വം നല്കാനും സാധിച്ചു എന്നും എം ടി രമേശ്‌. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളും ശബരിമല സമരവും തമ്മിൽ കൂട്ടി കുഴയ്ക്കരുത് എന്നും ഒരു ചോദ്യത്തുള്ള മറുപടിയിൽ രമേശ്‌ കൂട്ടിചേർത്തു.

ന്യുനപക്ഷങ്ങളുടെ വളർച്ചയും സുരക്ഷയും മുന്നിൽ കണ്ടാണ് ലീഗ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് കടന്നു പോകുന്നത്. കേരളത്തിന്റെ വളർച്ച എന്നാൽ അതിലെ വിവിധ വിഭാഗങ്ങളുടെ വളർച്ചായണ്. അങ്ങനെ വലിയ മാറ്റം കൊണ്ടുവരാൻ ലീഗിന് സാധിച്ചു.

ഏറ്റവും വലിയ കാര്യം മുസ്ലിങ്ങളുടെ അരക്ഷിത ബോധം മാറ്റാൻ ലീഗിനായി എന്നതാണ്.മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മാറ്റത്തിലും ലീഗിന് വലിയ പങ്കുണ്ട്. വേഷം മാറുമ്പോൾ ജൻഡർ ഇക്വാളിറ്റി വരില്ല. ഒപ്പം ജൻഡർ ജസ്റ്റിസ് ആണ് ജൻഡർ ഇക്വാളിറ്റിയെക്കാൾ നാം നോക്കി കാണേണ്ടത് എന്നും പി കെ ഫിറോസ് നിരീക്ഷിച്ചു.

കോൺഗ്രസ്‌ ആണ് സ്വാതന്ത്ര്യത്തിനും സാമൂഹ്യ പരിഷ്കരണത്തിനും വേണ്ടി പടപൊരുതിയത് എന്ന് ദിനേശ് പെരുമണ്ണ. കലാന്തരത്തിൽ നേതാകൾ മറ്റു ആശായങ്ങളിലേയ്ക്ക് പോയി എങ്കിലും അവർക്ക് പ്രചോദനമായതും കോൺഗ്രസ്‌ ആണ്. കോൺഗ്രസിന്റെ യാത്രയ്ക്കിടയിൽ പല വീഴ്ചയും ഉണ്ടാകാം. എന്നാൽ അത് കോൺഗ്രസിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല കോൺഗ്രസിന്റെ നയം മതേതരത്വം ആണ്.

ശരിയത്ത് വിഷയം വന്നപ്പോഴും ശബരിമല വന്നപ്പോഴും കോൺഗ്രസ്‌ സമരമുഖത്ത് ആയിരുന്നു.എന്നും അദ്ദേഹം പറഞ്ഞു. കേരളം എല്ലാ കാര്യത്തിലും ഇന്ത്യയുടെ മുന്നിൽ വഴിക്കാട്ടുന്നു. കേരളത്തിൽ സാമൂഹ്യ മുന്നേറ്റം തന്നെ ഒരു രാഷ്ട്രീയ മുന്നേറ്റം ആയി മാറി എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്.

ഗുരുവായൂർ, വൈക്കം സത്യാഗ്രഹങ്ങൾ തൊട്ട് എല്ലാത്തിലും കൃത്യമായി ഇടതുപക്ഷത്തിന്റെ ഇടപെടൽ ഉണ്ട് എന്നും എം സ്വരാജ്. പഴയ കാല കമ്മ്യൂണിസ്റ്റുകൾ സ്വാത്തികരും ഇന്നുള്ളവർ വഴിത്തെറ്റിയവരും ആണ് എന്നത് തെറ്റായ കാഴ്ചപാടാണ്.

അവരെല്ലാം ജീവിച്ചിരുന്ന കാലത്തിൽ വലിയ തോതിൽ അപമാനം നേരിട്ടു. ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റുകളെ നിരന്തരം ആക്രമിക്കാൻ മരിച്ചു പോയവർക്ക് അല്പം ദയ നല്കുന്നു എന്നതാണ് അത് എന്നും എം സ്വരാജ് നിരീക്ഷിച്ചു

kerala literature festival 2023 Gender neutrality is not changing clothes - M Swaraj

Next TV

Top Stories










GCC News