മലപ്പുറം : വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം . മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.
മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ മരണം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയും ഉടന്‍ തന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .
സഹോദരൻ: ഫവാസ്. മൃതദേഹം ഇ.എം.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഖബറടക്കം നടക്കും
The new bride collapsed and died while taking photos