#iffk2024 | 'തന്റെ പ്രായാധിക്യം മൂലം ഏറ്റവും കൂടുതൽ വിവേചനം നേരിട്ടു' -ആൻ ഹുയി

#iffk2024 | 'തന്റെ പ്രായാധിക്യം മൂലം ഏറ്റവും കൂടുതൽ വിവേചനം നേരിട്ടു' -ആൻ ഹുയി
Dec 15, 2024 09:30 PM | By Athira V

ഹോങ്കോങ് നവതരംഗ സിനിമയുടെ അമരക്കാരിൽ ഒരാളായ ആൻ ഹുയി തന്റെ 45 വർഷത്തെ ചലച്ചിത്രജീവിതത്തിലെ ഉൾകാഴ്ചകളെയും വൈവിധ്യങ്ങളെയും പറ്റി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച, നിള തിയേറ്ററിൽ സംഘടിപ്പിച്ച പ്രത്യേക സംഭാഷണ പരിപാടിയിൽ പ്രമുഖ മാധ്യമപ്രവർത്തക സരസ്വതി നാഗരാജനുമായി സംസാരിച്ചു. തനിക്ക് ലഭിച്ച ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്റ്

പുരസ്‌കാരം മുന്നോട്ടുള്ള ജീവിതയാത്രയിൽ പ്രചോദനം നൽകുമെന്നും അവർ പറഞ്ഞു.

ചലച്ചിത്ര വർഗീകരണത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച ആൻ ഹുയി ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിൽക്കാതെ വൈവിധ്യമാർന്ന സിനിമകൾ തെരഞ്ഞെടുത്തതിനെക്കുറിച്ചും പറഞ്ഞു.

സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിലെ സ്വാഭാവിക കാര്യങ്ങളിൽ നിന്നുപോലും ചലച്ചിത്രങ്ങൾ ഉടലെടുക്കാമെന്നും അതിനെ പുനർനിർവചിക്കാൻ കഴിയുമെന്നും ആൻ ഹുയി തന്റെ ചിത്രങ്ങളിലൂടെ സാക്ഷ്യപ്പെടുത്തി.

അഭയാർഥി പ്രശ്നങ്ങൾ ചർച്ച ചെയ്ത തന്റെ വിയറ്റ്നാം ട്രിലജിയിലെ ചിത്രങ്ങളെക്കുറിച്ചും ആൻ പറഞ്ഞു. 1970 കാലഘട്ടത്തിലെ ലണ്ടൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ ചലച്ചിത്ര പഠനവും അതിന്റെ സ്വാധീനവും ആൻ ഹുയി പങ്കുവച്ചു.

സ്ത്രീ സംവിധായകരോട് സമൂഹം മുഖം തിരിഞ്ഞു നിന്ന കാലഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ പ്രായാധിക്യം മൂലമാണ് ഏറ്റവും കൂടുതൽ വിവേചനം നേരിട്ടതെന്നായിരുന്നു മറുപടി. സയൻസ് ഫിക്ഷനും മ്യൂസിക്കൽ ചിത്രങ്ങളുമാണ് തന്റെ ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും പ്രയാസപ്പെട്ട് ചെയ്ത ചലച്ചിത്ര വിഭാഗങ്ങൾ.

ഈ കാലഘട്ടത്തിൽ സിനിമാമേഖലയിലെ ജനാധിപത്യവത്കരണം പുതുതലമുറയ്ക്ക് പുത്തനുണർവേകുന്നതിനൊപ്പം പുതിയ ആശയങ്ങൾക്കും ചിന്തകൾക്കും കുറവുണ്ടാകുമെന്നുള്ള നിരീക്ഷണവും ആൻ നടത്തി. ചൈനീസ് സംവിധായകൻ കിംഗ് ഹുവിന്റെ കീഴിൽ സംവിധാന സഹായിയായി പ്രവർത്തിച്ച നാളുകളെക്കുറിച്ചും അദ്ദേഹത്തിന്റെ പാടവത്തെ കുറിച്ചും ആൻ വാചാലയായി.

ഒരു വിനോദോപാധി എന്നതിലുപരി സിനിമ ഇന്നു കലാരൂപമായി പരിണമിച്ചുവെന്നും ടെലിവിഷന്റെ ഉള്ളടക്കവും വളരെ അധികം മെച്ചപ്പെട്ടു എന്നുമാണ് ഏഷ്യൻ ചിത്രങ്ങളെയും സംവിധായകരെയും കുറിച്ചുള്ള ചോദ്യത്തിന് ആൻ മറുപടി പറഞ്ഞത്.

സംവിധായകരെ ആരാധനാപത്രമാക്കുന്ന പ്രവണതയെപ്പറ്റിയും ആൻ പരാമർശിച്ചു. തന്റെ സിനിമക്ക് ആധാരമായ സാഹിത്യ പുസ്തകങ്ങളെപ്പറ്റിയും അതിൽ നിന്ന് ആൻ ആവിഷ്‌കരിച്ച '18 SPRINGS' , 'Love in a Fallen City', 'Love After Love' തുടങ്ങിയ ചിത്രങ്ങളെ പറ്റിയും സംസാരിച്ചു.

ബോട്ട് പീപ്പിൾ എന്ന വിവാദമായ ചിത്രത്തെ പറ്റിയും അത് നിരോധിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും സെൻസർഷിപ്പ് നയങ്ങൾക്കുള്ളിൽനിന്ന് സിനിമകൾ സംവിധാനം ചെയ്ത അനുഭവത്തെക്കുറിച്ചും ആൻ ഹുയി സംസാരിച്ചു.

സംവാദത്തെ തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണും സന്നിഹിതനായിരുന്നു.

#'She #faced #most #discrimination #because #her #age #AnHui

Next TV

Related Stories
#iffk2024 | മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ; ഓപ്പൺ ഫോറം

Dec 15, 2024 09:36 PM

#iffk2024 | മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ; ഓപ്പൺ ഫോറം

സിനിമ നിർമിതബുദ്ധിയുടെ കാലത്ത്' എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ(15 ഡിസംബർ) ഓപ്പൺ...

Read More >>
#iffk2024 | അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

Dec 15, 2024 07:53 PM

#iffk2024 | അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ...

Read More >>
#iffk2024 | കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്' -ആൻ ഹുയി

Dec 15, 2024 07:43 PM

#iffk2024 | കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്' -ആൻ ഹുയി

കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനോടുവിൽ എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം...

Read More >>
#iffk2024 | 'യഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്നു; റിപ്‌ടൈഡ് മൂന്നു ഭാഗങ്ങളായി കഥ പറയുന്നു' -അഫ്രാദ് വി.കെ

Dec 15, 2024 07:31 PM

#iffk2024 | 'യഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്നു; റിപ്‌ടൈഡ് മൂന്നു ഭാഗങ്ങളായി കഥ പറയുന്നു' -അഫ്രാദ് വി.കെ

ഓരോ ഫ്രെയിം അവസാനിക്കുന്നത് ഒരു ഫെയ്ഡ് ഔട്ടിലാണ്, എനിക്കത് ഓരോ പേജ് അവസാനിക്കുകയും അടുത്തത് തുടങ്ങുന്നത് പോലെയാണന്നും അദ്ദേഹം...

Read More >>
#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

Dec 15, 2024 05:44 PM

#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം പരമാവധി...

Read More >>
#iffk2024 | ഐ.എഫ്.എഫ്.കെ. മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ

Dec 15, 2024 05:00 PM

#iffk2024 | ഐ.എഫ്.എഫ്.കെ. മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ

ലോക സിനിമ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്‌നിനോയുടെ ക്വീറിന് വലിയ ജനപങ്കാളിത്തമാണ് അജന്താ...

Read More >>
Top Stories