#rescued | കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

#rescued | കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്
Dec 15, 2024 08:07 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്.

യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് താഴെ കടലിനോട് ചേര്‍ന്നുള്ള പാറയിടുക്കില്‍ ചൂണ്ടിയിടുന്നതിനായാണ് യുവാവ് ഇറങ്ങിയത്.

ഇവിടെ വെച്ച് ചൂണ്ടിയിടുന്നതിനിടയിൽ പാറയിടുക്കിൽ കാല്‍ കുടുങ്ങുകയായിരുന്നു. യുവാവ് പാറയിടുക്കിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിനുശേഷം അഞ്ചുമണിയോടെയാണ് നാട്ടുകാര്‍ അറിയുന്നത്. യുവാവിന്‍റെ നിലവിളി കേട്ട് വിനോദ സഞ്ചാരികള്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടിൽ വിവരം അറിയിച്ചു.

തുടര്‍ന്ന് റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തുകയായിരുന്നു.അറിഞ്ഞ് നാട്ടുകാര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വീണ്ടും പാറകള്‍ ഇളകി താഴേക്ക് വീഴുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴും പൊലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പാറയിടുക്കിൽ നിന്നും അതിസാഹസികമായാണ് യുവാവിനെ പുറത്തെത്തിച്ചത്.

വര്‍ക്കല-അയിരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും സ്ഥലത്തെത്തി. ആശുപത്രിയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

#youngman #who #went #out #cast #bait #sea #got #stuck #cliff #Rescued #fire #force

Next TV

Related Stories
#sandalwood |  അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

Dec 15, 2024 09:11 PM

#sandalwood | അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ...

Read More >>
#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്,  ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

Dec 15, 2024 08:46 PM

#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്, ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

കൃത്യമായി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം കണക്ക് തയാറാക്കി സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി...

Read More >>
#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

Dec 15, 2024 08:20 PM

#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ...

Read More >>
#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച്  വയോധികന്‍ മരിച്ചു

Dec 15, 2024 08:16 PM

#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു

ഞായറാഴ്ച വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം...

Read More >>
#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു; ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

Dec 15, 2024 08:03 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു; ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം...

Read More >>
Top Stories