#arrest | വിവാഹം കഴിഞ്ഞ നാലാം ദിവസം ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

#arrest | വിവാഹം കഴിഞ്ഞ നാലാം ദിവസം ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍
Dec 15, 2024 09:30 PM | By Jain Rosviya

ഗാന്ധിന​ഗർ: (truevisionnews.com) വിവാഹം കഴിഞ്ഞ നാലാം ദിവസം തന്നെ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശി ഭവിക് ആണ് കൊല്ലപ്പെട്ടത്.

ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംഭവം. ഗാന്ധി നഗര്‍ സ്വദേശിനിയായ പായലിനെയും ബന്ധു കല്‍പേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി ​ഗാന്ധിന​ഗറിലെ വീട്ടിലേക്ക് പോയിരുന്നു. ഭവിക് വീട്ടിലെത്താതിരുന്നപ്പോള്‍ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ വിളിച്ചു. മകന്‍ നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് ഭവികിന്റെ പിതാവ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികളും പറഞ്ഞു.

പിന്നാലെ പായലിന്റെ പിതാവും മറ്റു ബന്ധുക്കളും ചേർന്ന് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പായലിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

വിവാഹത്തിന് മുമ്പ് താന്‍ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേര്‍ന്ന് പായല്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

പായലിന്റെ കാമുകന്‍ കല്‍പേഷും മറ്റു രണ്ടുപേരും ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത്. ഭവികിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പേഷ് പൊലീസിനോട് പറഞ്ഞു.

കല്‍പേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ ഭവികുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു.

#Her #husband #abducted #killed #fourth #day #after #marriage #Wife #boyfriend #arrested

Next TV

Related Stories
#suicide | ‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ഹെഡ്‌ കോൺസ്റ്റബിൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Dec 15, 2024 08:38 PM

#suicide | ‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ഹെഡ്‌ കോൺസ്റ്റബിൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു...

Read More >>
#womanbrutallybeaten | കടം വാങ്ങിയ രൂപ തിരികെ നൽകിയില്ല; യുവതിയ്ക്ക് ക്രൂര മർദ്ദനം,വസ്ത്രങ്ങൾ വലിച്ചു കീറി

Dec 15, 2024 07:55 PM

#womanbrutallybeaten | കടം വാങ്ങിയ രൂപ തിരികെ നൽകിയില്ല; യുവതിയ്ക്ക് ക്രൂര മർദ്ദനം,വസ്ത്രങ്ങൾ വലിച്ചു കീറി

ഗ്വോളിയോറിൽ താമസിക്കുന്ന പൂജ ലോധിയെന്ന യുവതിയെയാണ് ഭൂവുടമയുടെ ബന്ധുക്കൾ ക്രൂരമായി...

Read More >>
#athulsubashdeath | 'എന്റെ പേരക്കുട്ടി എവിടെ? ഒരിക്കൽപ്പോലും നേരിൽക്കണ്ടിട്ടില്ല, ജീവനോടെയുണ്ടോ?'; നികിതയുടെ അറസ്റ്റിന് പിന്നാലെ അതുലിന്റെ അച്ഛന്‍

Dec 15, 2024 04:57 PM

#athulsubashdeath | 'എന്റെ പേരക്കുട്ടി എവിടെ? ഒരിക്കൽപ്പോലും നേരിൽക്കണ്ടിട്ടില്ല, ജീവനോടെയുണ്ടോ?'; നികിതയുടെ അറസ്റ്റിന് പിന്നാലെ അതുലിന്റെ അച്ഛന്‍

എന്തെങ്കിലും പിഴയടയ്ക്കണമെങ്കിൽ അതുൽ അത് ചെയ്യുമായിരുന്നു, എന്നാൽ കൈക്കൂലി കൊടുക്കാൻ തയ്യാറല്ലായിരുന്നു." പവൻ കുമാർ...

Read More >>
#rajeevchandrasekhar | വയനാട് ദുരന്തം; ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി - രാജീവ് ചന്ദ്രശേഖർ

Dec 15, 2024 03:51 PM

#rajeevchandrasekhar | വയനാട് ദുരന്തം; ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി - രാജീവ് ചന്ദ്രശേഖർ

എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ്...

Read More >>
#stabbed | മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ചു, അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തി പ്ലസ് വൺ വിദ്യാർത്ഥി

Dec 15, 2024 02:42 PM

#stabbed | മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ചു, അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തി പ്ലസ് വൺ വിദ്യാർത്ഥി

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 54കാരൻ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ...

Read More >>
Top Stories