#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്
Dec 15, 2024 08:20 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്.

മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോയ മക്കളെയും അവരെ തിരികെ വിളിക്കാൻ പോയ ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ വേദന വീടുകളിൽ തളംകെട്ടി നിൽക്കുകയാണ്.

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. മരിച്ച 4 പേരുടേയും സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മത്രമേ ആയിട്ടുള്ളൂ. കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും. പക്ഷേ എല്ലാ സന്തോഷങ്ങളും പുലർച്ചെയുണ്ടായ അപകടം കവർന്നെടുത്തു.

മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നിഖിലിനേയും അനുവിനേയും കൂട്ടാൻ എയർപോർട്ടിൽ എത്തിയത് മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് 4 പേരുടെയും ചേതനയറ്റ ശരീശങ്ങളാണ്.

നവംബർ 30നാണ് നിഖിലിൻ്റയും അനുവിൻ്റെയും വിവാഹം കഴിഞ്ഞത്. അതും 8 വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ. അനുവിൻ്റെ പിറന്നാൾ വരികയാണ്.

ഒരുമിച്ചുള്ള ആദ്യ ജൻമദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നിരിക്കും നിഖിൽ. പ്രത്യാശയുടെ ക്രിസ്മസ് കാലമാണ്. രണ്ട് വീടുകൾക്ക് മുന്നിലും ക്രിസ്മസ് ട്രീകൾ ഉണ്ട്. പക്ഷേ അത് അലങ്കരിച്ചവരുടെ മുഖങ്ങളിൽ ഇന്ന് ആ പ്രത്യാശയില്ല.

#pathanamthitta #koodalmurinjakal #accident #four #death #including #newly #wed #couples #funeral #december #18th

Next TV

Related Stories
#accident |  നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ചു; 51 കാരന്  ദാരുണാന്ത്യം

Dec 15, 2024 10:44 PM

#accident | നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ചു; 51 കാരന് ദാരുണാന്ത്യം

ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി കോയമാന്റെ മകൻ ബഷീറിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
#ARREST | കണ്ണൂരിൽ പണം വെച്ച് കുലുക്കിക്കുത്ത് കളി: രണ്ട് പേർ പിടിയിൽ

Dec 15, 2024 10:38 PM

#ARREST | കണ്ണൂരിൽ പണം വെച്ച് കുലുക്കിക്കുത്ത് കളി: രണ്ട് പേർ പിടിയിൽ

അമിതലാഭത്തിനായി കുലുക്കിക്കുത്തില്‍ ഏര്‍പ്പെട്ട ഇവരെ പിടികൂടിയത്.20,210 രൂപയും...

Read More >>
#arrest |  കൊയിലാണ്ടിയിൽ  വീട്ടില്‍ നിന്ന് 130 കിലോ ചന്ദനം പിടികൂടി; നാല്  പേര്‍ അറസ്റ്റില്‍

Dec 15, 2024 10:17 PM

#arrest | കൊയിലാണ്ടിയിൽ വീട്ടില്‍ നിന്ന് 130 കിലോ ചന്ദനം പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

വിനോദിനു പുറമെ, ഉള്യേരി ബിലാശേരി ബൈജു, മുചുകുന്ന് മരക്കാട്ടുപൊയിൽ എം.പി.ബജിൻ, മുചുകുന്ന് പാറയിൽ മീത്തൽ രതീഷ് എന്നിവരാണ്...

Read More >>
#sandalwood |  അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

Dec 15, 2024 09:11 PM

#sandalwood | അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ...

Read More >>
#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്,  ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

Dec 15, 2024 08:46 PM

#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്, ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

കൃത്യമായി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം കണക്ക് തയാറാക്കി സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി...

Read More >>
#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച്  വയോധികന്‍ മരിച്ചു

Dec 15, 2024 08:16 PM

#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു

ഞായറാഴ്ച വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം...

Read More >>
Top Stories