ബെംഗളൂരു: (truevisionnews.com) ഇന്ത്യന്‍ ടീമിലിടം നേടിയതിന്റെ സന്തോഷത്തില്‍ കഴിയുന്ന മലയാളി വനിതാ ക്രിക്കറ്റ് താരം വി.ജെ.ജോഷിതയ്ക്ക് തൊട്ടടുത്ത ദിവസംതന്നെ മറ്റൊരു നേട്ടം.
വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ജോഷിതയെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലെടുത്തു.
അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്.
മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ ദിവസമാണ് ജോഷിത ഇടംനേടിത്.
ബെംഗളൂരുവില്‍ വനിതാ പ്രീമിയര്‍ ലീഗ് മിനി ലേലം നടന്നത്.
മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ് വി.ജെ. ജോഷിത.
ഡിസംബര്‍ ആദ്യവാരം പുണെയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തിലെ മികച്ചപ്രകടനമാണ് ജോഷിതയെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ടീമില്‍ എത്തിച്ചത്.
#Joshita #twice #sweet #Indian #team #Womens #Premier #League #RCB