പത്തനംതിട്ട: (truevisionnews.com) പിറകോട്ടെടുത്ത ടിപ്പര്‍ലോറി ഇടിച്ച് വയോധികനായ വഴിയാത്രക്കാരന്‍ മരിച്ചു. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍ നായര്‍ (83) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം നടന്നത്.
ടിപ്പര്‍ ലോറി പിന്നോട്ടെടുത്ത സമയത്ത് വാഹനത്തിന്റെ അരികിലൂടെ പോയപ്പോഴാണ് വാഹനം ഇടിച്ചത്.
തുടർന്ന് ലോറിയുടെ ടയറിനടിയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
#elderly #man #died #Pathanamthitta #tipper #lorry