കൊയിലാണ്ടി: (truevisionnews.com) മൂടാടി പഞ്ചായത്തിലെ മുചുകുന്നിൽ വീട്ടിൽ സൂക്ഷിച്ച 130 കിലോ ചന്ദ്രനം വനംവകുപ്പ് പിടികൂടി. സംഭവത്തിൽ നാല് പേർ പിടിയിൽ.
മുചുകുന്ന് കൊയിലോത്തും പടി മാതികണ്ടി വിനോദന്റെ വീട്ടിൽ നിന്നാണ് ഫോറസ്റ്റ് വിജിലൻസ് വിഭാഗം ചന്ദനവും ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച കൊടുവാൾ, ഇലക്ട്രോണിക് ത്രാസ്, മാരുതി കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു.
വിനോദിനു പുറമെ, ഉള്യേരി ബിലാശേരി ബൈജു, മുചുകുന്ന് മരക്കാട്ടുപൊയിൽ എം.പി.ബജിൻ, മുചുകുന്ന് പാറയിൽ മീത്തൽ രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത ചന്ദനത്തിന് സുമാർ 5 ലക്ഷം രൂപ വില കണക്കാക്കുന്നു. ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം കോഴിക്കോട് വനം വിജിലൻസ് വിഭാഗമാണ് ഇവ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിനോദിന്റെ വീട്ടിൽ നിന്നു ചന്ദനം വാങ്ങാനെന്ന രീതിയിൽ വിജിലൻസ് വിഭാഗം എത്തുകയായിരുന്നു.
#forest #department #seized #130kg #moonshine #kept #house #Muchukun #Moodadi #panchayat.