#sandalwood | അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

#sandalwood |  അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ
Dec 15, 2024 09:11 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മഞ്ചേരിക്ക് സമീപം വീട്ടിൽ നിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയാണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്.

വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാനായില്ല.

വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്.

3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷമായിരുന്നു പരിശോധന. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ പരിശോധനയിൽ കണ്ടെടുക്കുകയായിരുന്നു. എന്നാൽ വീട്ടുടമയായ അലവിയെ പിടികൂടാനായില്ല.

എസ്എഫ്ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനിൽകുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

#235kg #sandalwood #seized #from #house #near #Mancheri

Next TV

Related Stories
#stabbed | കണ്ണൂരിൽ ബസ് യാത്രക്കാരന് വെട്ടേറ്റു, അക്രമത്തിന് പിന്നിൽ സുഹൃത്ത്

Dec 15, 2024 11:44 PM

#stabbed | കണ്ണൂരിൽ ബസ് യാത്രക്കാരന് വെട്ടേറ്റു, അക്രമത്തിന് പിന്നിൽ സുഹൃത്ത്

പൈസക്കരി സ്വദേശി അഭിലാഷിനെ സുഹൃത്ത് ബിബിനാണ്...

Read More >>
#Fraud | ഓരോ സ്ഥലത്തും ഓരോ പേര്; വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ

Dec 15, 2024 11:32 PM

#Fraud | ഓരോ സ്ഥലത്തും ഓരോ പേര്; വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ

കേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകളുള്ളതായി പോലീസ്...

Read More >>
#accident |  നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ചു; 51 കാരന്  ദാരുണാന്ത്യം

Dec 15, 2024 10:44 PM

#accident | നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ചു; 51 കാരന് ദാരുണാന്ത്യം

ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി കോയമാന്റെ മകൻ ബഷീറിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
#ARREST | കണ്ണൂരിൽ പണം വെച്ച് കുലുക്കിക്കുത്ത് കളി: രണ്ട് പേർ പിടിയിൽ

Dec 15, 2024 10:38 PM

#ARREST | കണ്ണൂരിൽ പണം വെച്ച് കുലുക്കിക്കുത്ത് കളി: രണ്ട് പേർ പിടിയിൽ

അമിതലാഭത്തിനായി കുലുക്കിക്കുത്തില്‍ ഏര്‍പ്പെട്ട ഇവരെ പിടികൂടിയത്.20,210 രൂപയും...

Read More >>
#arrest |  കൊയിലാണ്ടിയിൽ  വീട്ടില്‍ നിന്ന് 130 കിലോ ചന്ദനം പിടികൂടി; നാല്  പേര്‍ അറസ്റ്റില്‍

Dec 15, 2024 10:17 PM

#arrest | കൊയിലാണ്ടിയിൽ വീട്ടില്‍ നിന്ന് 130 കിലോ ചന്ദനം പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

വിനോദിനു പുറമെ, ഉള്യേരി ബിലാശേരി ബൈജു, മുചുകുന്ന് മരക്കാട്ടുപൊയിൽ എം.പി.ബജിൻ, മുചുകുന്ന് പാറയിൽ മീത്തൽ രതീഷ് എന്നിവരാണ്...

Read More >>
Top Stories