Featured

ഫെമിനിസ്റ്റ് ട്രാൻസ്ലേഷൻ വളർന്നു വരണം -ഭാനു മുഷ്ത്താഖ്

Kerala Literature Festival 2023 |
Jan 12, 2023 11:48 AM

കോഴിക്കോട് : ഫെമിനിസ്റ്റ് ട്രാൻസ്ലേറ്റർ എന്നത് തീർച്ചയായും വളർന്നു വരുകയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ട ഒന്നാണ് എന്ന് ഭാനു മുഷ്ത്താഖ് അഭിപ്രായപ്പെട്ടു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ ദിവസമായ 12 വ്യാഴത്തിൽ തൂലിക സ്റ്റേജിൽ നടന്ന കന്നട ഇൻ ഇന്ത്യൻ ലിറ്ററേച്ചർ- ട്രാൻസ്ലേഷൻ ആൻഡ് ഇട്സ് പോസിബിലിറ്റിസ് എന്നാ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നമുക്ക് മികച്ച ട്രാൻസ്ലേറ്റമാർ കുറവാണ്. ഇതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. കൃത്യമായി വിവർത്തനം ചെയ്യാൻ സാധിക്കാത്ത ഒരുപാട് പേർ ഉണ്ട്. ഉള്ളവർക്ക് തന്നെ കൃത്യമായി പണമടക്കമുള്ളവ ലഭിക്കുന്നില്ല എന്നതും ഈ മേഖലയെ പിന്നോട്ട് വലിക്കുന്ന ഒന്നാണ്.

അതെ സമയത്ത് മലയാളം കവിതകൾ കന്നഡയിൽ വിവർത്തനം ചെയ്ത് ഫേസ്ബുക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ കൃത്യമായ ഇടവേളകളിൽ പോസ്റ്റ്‌ ചെയ്യുന്നവരും ഉണ്ട്. അവർ ലാഭേച്ചയിൽ അല്ല വരുന്നത്. പക്ഷെ ഇതിന് ഒരു പ്രഫഷൻ ആയി കണ്ട് വരുന്ന പുതിയ കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങൾ വലിയ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്. പ്രശസ്ത കവിയത്രി പ്രതിഭ നന്ദകുമാർ പറഞ്ഞു.

8 ഓളം ജ്ഞാനപീഠ ജേതാക്കളെ സൃഷ്ടിച്ച ഭാഷയാണ് കന്നട. അതിൽ വിവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട് എന്നും ദീപ അഭിപ്രായപ്പെട്ടു എഴുത്തുക്കാരനിൽ നിന്നും വിവർത്തനകനെ വേർപ്പെടുത്തി ആഘോഷിക്കാൻ നമുക്ക് സാധിക്കണം എന്ന് സെഷൻ മോഡറേറ്റർ ആയ ദീപ ബസ്തി അഭിപ്രായപ്പെട്ടു. സദസ്സിൽ നിന്നും ഉയർന്ന ചോദ്യത്തിന് മറുപടി പറയുകായിയിരുന്നു അവർ.

എഴുത്തുകാരെ അറിയുകയും ആദരിക്കുകയും ചെയ്യും പോലെ വിവർത്തകാരേയും ബഹുമാനിക്കണം. അതിന് പ്രസാധകർ മുതൽ വായനക്കാർ വരെ ഒരുമിച്ചു ശ്രമിക്കണം . പുസ്തകങ്ങളുടെ പുറം ചട്ടകളിൽ രചയിതാക്കളുടെ തുല്യപ്രാധന്യത്തോടെ വിവർത്തകരുടെ പേരും വരണം. മാധ്യമങ്ങളും ഇതിന് വേണ്ട പ്രാധാന്യം നൽകണം.

പ്രതിഭ ഈ വിഷയത്തിൽ ചെറിയ വിയോജിപ്പോടെയാണ് അഭിപ്രായപ്പെട്ടത്. രചയിതാകളെ രചയിതാക്കളായും വിവർത്തകരെ അവരായും കാണണമെന്ന് അവർ അഭിപ്രായപ്പെട്ടു. കന്നട മലയാളം വിവർത്തനം വളരെയധികം സമ്പുഷ്ടമാണ്. നിറയെ എഴുത്ത് രണ്ടും ഭാഷകളും പരസ്പരം പങ്കുവയ്ക്കുന്നണ്ട് എന്നും അവർ പറഞ്ഞു.

Feminist translation must grow - Bhanu Mushtaq

Next TV

Top Stories