കോഴിക്കോട് :മൈലാഞ്ചി ചുവപ്പിന്റെ മൊഞ്ചുമായി മണവാട്ടിമാർ അണിഞ്ഞ് ഒരുങ്ങി എത്തിയപ്പോൾ കലോത്സവ വേദി നിറഞ്ഞ് കവിഞ്ഞു. കലോത്സവത്തിലെ ഗ്ലാമർ ഇനമായ ഒപ്പന മൽസരം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടംബ സമേതമാണ് കലാസ്നേഹികൾ ഒഴുകിയെത്തിയത്. പ്രധാന വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിലെ ജനകീയ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്നവയായിരുന്നു.
പ്രവാചക സ്തുതികൾ മാപ്പിള പാട്ടിന്റെ ഇശലുകൾക്കൊപ്പം മണവാട്ടിമാർ ചുവട് വയ്ക്കുമ്പോൾ ആസ്വാ കരുടെ ആവേശo വാനോളം ഉയരും. വിവാഹ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മുസ്ലിം ഭവനങ്ങളിലാണ് പ്രധാനമായും ഒപ്പന ചുവടുകൾ കണ്ട് വരുന്നത്. ഇതര മത വിഭാഗങ്ങളിലും ഒപ്പനക്ക് ആസ്വാദകർ ഏറെയുണ്ട്.
പ്രവാചക വിവാഹത്തെ പ്രകീർത്തിച്ച് കണ്ണൂർ ജില്ലയിലെ എൻ ഐ എം ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഒപ്പന കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. പ്രവാചകനും ഖദീജ ബീവിമായുള്ള വിവാഹമാണ് കുട്ടികൾ അവതരിപ്പിച്ചത്.
Brides with henna red monch; Thousands on the main stage