---
title: "അവൾ എന്റെ ബെസ്റ്റിയാടാ....കൊച്ചിയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ, പൊലീസ് ഇടപെട്ടു"
english_title: "Plus One students clashed in movie style in Kochi police intervened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306114/plus-one-students-clashed-in-movie-style-in-kochi-police-intervened"
published_at: "2025-08-02T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e00ca46644_YYYY7.jpg"
keywords: []
---

# അവൾ എന്റെ ബെസ്റ്റിയാടാ....കൊച്ചിയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ, പൊലീസ് ഇടപെട്ടു

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** ബെസ്റ്റിയെ ചൊല്ലിയുളള തർക്കത്തിനിടയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ. കൊച്ചിയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ഉൾപ്പെടെ ചുറ്റും നിർത്തിയ ശേഷമാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഏർപ്പെട്ട ഒരു വിദ്യാർഥിയുമായി ബെസ്റ്റിയായ പെൺകുട്ടി പിണങ്ങിയിരുന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** ബെസ്റ്റിയെ ചൊല്ലിയുളള തർക്കത്തിനിടയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ. കൊച്ചിയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ഉൾപ്പെടെ ചുറ്റും നിർത്തിയ ശേഷമാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഏർപ്പെട്ട ഒരു വിദ്യാർഥിയുമായി ബെസ്റ്റിയായ പെൺകുട്ടി പിണങ്ങിയിരുന്നു.

പിന്നീട് ഇതേ വിദ്യാർഥിയുമായി സംസാരിക്കുന്നത് മറ്റേ വിദ്യാർഥി കണ്ടു. തുടർന്ന് രണ്ടുപേരും ക്ലാസിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതാണ് പിന്നീട് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിഡിയോ പകർത്തുന്നതിനിടയിൽ മറ്റ് വിദ്യാർഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിദ്യാർഥികളുടെ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ് ആദ്യം വിഡിയോ പ്രചരിച്ചത്. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ പൊലീസ് ഇടപെട്ടു. തമ്മിലടിച്ച രണ്ട് വിദ്യാർഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306114/plus-one-students-clashed-in-movie-style-in-kochi-police-intervened)