കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടാണ് നോൺ അപ്പ്രൂവ്ഡ് ടീച്ചേഴ്സ് കേരള പ്രതിഷേധവുമായി രംഗത്ത് വന്നത്.
കേരള സ്കൂൾ കലോത്സവം നടക്കുന്ന വിക്രം മൈതാനിക്കു മുൻപിൽ ആണ് പ്രതിഷേധിച്ചത്. ഭിന്നശേഷി സംവരണത്തിൽ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല വിധിയനുസരിച്ച് സർക്കാർ ഉത്തരവിറക്കി പ്രശനം അനുഭവിക്കുന്ന അധ്യാപകർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും നീതി നടപ്പിലാക്കുന്ന നിയമന അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അരക്ഷിതാവസ്ഥ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
അപ്രൂവലുകൾ കിട്ടാത്തത് ഓഫീസുകളുടെ മെല്ലെ പോക്ക് കാരണമാണെന്ന് നോൺ അപ്പ്രൂവ്ഡ് ടീച്ചേഴ്സ് കേരള ഭാരവാഹി ദിലീപ് എസ് ഡി പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അപ്രൂവൽ കാത്തിരിക്കുന്ന അധ്യാപകരാണ് പ്രതിഷേധിച്ചത്. കലോത്സവ വേദിക്ക് മുൻപിൽ പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്തു.
Article by നൗറിൻ മിനാറ. കെ. എം.
ബിഎ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ( മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ) സബ് എഡിറ്റർ - ട്രൂവിഷന് ന്യൂസ് ACV News Thalasseri ( 6 month trainy ), City Vision News Kannur ( 4 year experience - Sub Editor, Reporter, News anchoring )
Life in the way; Non-Approved Teachers Kerala protest in Kalotsavanagari