കലോത്സവ കണ്ണിലൂടെ.... കലാമാമാങ്കത്തിന്റെ ഓർമ്മകൾ പ്രദർശിപ്പിച്ച് കോഴിക്കോട് സ്വദേശി

കലോത്സവ കണ്ണിലൂടെ.... കലാമാമാങ്കത്തിന്റെ ഓർമ്മകൾ പ്രദർശിപ്പിച്ച്  കോഴിക്കോട് സ്വദേശി
Jan 4, 2023 01:29 PM | By Vyshnavy Rajan

കോഴിക്കോട് : 60 വർഷത്തെ കലോത്സവ ഓർമ്മകൾ.... സാമൂഹികപ്രവർത്തകനായ കോഴിക്കോട്ടുകാരൻ അനൂപ് ജി ഇതുവരെ നടന്ന കലോത്സവങ്ങളുടെ ചിത്രങ്ങളും ഓർമ്മകളും പങ്കുവയ്ക്കുകയാണ്.

ബാലമേള മുതൽ സ്കൂൾ കലോത്സവം വരെയുള്ള ഓർമ്മകളാണ് അനൂപ് കാഴ്ചക്കാർക്കായി ഒരുക്കിയത്.

സ്കൂൾ കലോത്സവത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചാണ് കലോത്സവ ചരിത്രം ആദ്യം വെബ്സൈറ്റിലൂടെ ഒരുക്കാം എന്ന ചിന്ത ഉദിക്കുന്നത്. പിന്നീട് അത് പുസ്തകമാക്കാമെന്നായി..

അങ്ങനെയാണ് 50 വർഷത്തെ കലാമാമാങ്കത്തിന്റെ ഓർമ്മകൾ അടങ്ങിയ 'കലോത്സവങ്ങളിലൂടെ' അനൂപ് പുറത്തിറക്കിയത്.ഒന്നര വർഷത്തെ പ്രയത്നം കൊണ്ടാണ് ഇദ്ദേഹം ഇത് നേടിയെടുത്തത്.


മുൻവർഷങ്ങളിലെ സംഘാടകർ, അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമപ്രവർത്തകർ, വിധികർത്താക്കൾ തുടങ്ങിയവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചരിത്ര ഓർമ്മ തയ്യാറാക്കിയതെന്ന് അനൂപ് പറയുന്നു.

കലോത്സവം എന്ന ആശയം എങ്ങനെ വന്നു എന്നു മുതൽ പിൽകാല കലാ പ്രതിഭകൾ,ഫലങ്ങൾ, പത്ര റിപ്പോർട്ടുകൾ തുടങ്ങീ കാഴ്ചക്കാർക്ക് കൗതുകം ഉണർത്തുന്ന ഒട്ടനവധി ഓർമ്മകളാണ് അനൂപ് തന്റെ സ്റ്റാളിൽ പുസ്തകത്തിലും ഒരുക്കിയിട്ടുള്ളത്.

എല്ലാ കലോത്സവ വേദികളിലും ഈ ഓർമകളുമായി കലോത്സവത്തിന്റെ വിജ്ഞാന കോശവുമായി അനൂപ് ഇനിയും ഉണ്ടാകും.

A native of Kozhikode displaying the memories of Kalamamangam kerala state kalolsavam

Next TV

Related Stories
Top Stories