കോഴിക്കോട് : മകന്‍ ഹരീഷ് കെ വി മദ്ദള കേളിയില്‍ കൊട്ടി കയറുമ്പോള്‍ മദ്ദള കലാകാരന്‍ പാലക്കാട് വേണു മണ്ണപ്പറ്റക്ക് ധന്യ മുഹൂര്‍ത്തം. കഴിഞ്ഞ 39 വര്‍ഷമായി മദ്ദള കേളീ പരിശീലന പരിശീലന രംഗത്ത് തുടരുന്നതിനിടെ പ്രിയ മകൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമത് എത്തിയപ്പോൾ നിറഞ്ഞ സന്തോഷം.
പുലാപ്പറ്റ എം എൻ കെ എം ജി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഹരീഷ് കെവിയുടെ നേതൃത്വത്തിൽ അഭിനവ് കെ , വിഘ്നേഷ് സി , എം സനിത്ത് എന്നിവർ അടങ്ങിയ നാലംഗ സംഘമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഹരീഷിന്റെ പിതൃ സഹോദരൻ കോട്ടക്കൽ രാധാകൃഷ്ണൻ കോട്ടക്കൽ പി എസ് വി നാട്യ സംഘത്തിലെ മദ്ദള അധ്യാപകനാണ് പിതാമഹൻ ശങ്കരൻ നായരും അറിയപ്പെടുന്ന ചെണ്ട കലാകാരനായിരുന്നു. മദ്ദളം , ഇലത്താളം , ചെണ്ട എന്നീ വാദ്യപകരണങ്ങൾ
Harish KV ascended to heritage virtue; Blessed moment for Venu Mannapattak