കോഴിക്കോട് : 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ ആകർഷണമായി തണ്ണീർ കൂജ. പ്രധാന വേദിയായ വിക്രം മൈതാനത്തിന്റെ ഗേറ്റിന് സമീപത്ത് തന്നെയാണ് വിദ്യാർത്ഥികൾ ദാഹിക്കുന്നവർക്ക് ദാഹജലവുമായി നിലയുറപ്പിച്ചിട്ടുള്ളത്.
ദാഹ ജലത്തിനു പുറമേ വിവിധതരം ഹൽവ, ജിലേബി തുടങ്ങിയവയും പ്രത്യേകതയാണ്. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വെൽഫെയർ കമ്മിറ്റിക്കാണ് തണ്ണീർ കൂജയുടെ ചുമതല.
കൺവീനർ കെ പി സുരേഷ്, ജോയിൻ കൺവീനർ റഫീഖ് മായനാട്, ചെയർമാനായി വടകര എംഎൽഎ കെ.കെ രമയും. കൂടാതെ കോഴിക്കോട് ജില്ല ജെആർസിയുടെ 10 കുട്ടികൾ സദാ സമയവും സേവനത്തിനായുണ്ട്. ഇവരെ നിയന്ത്രിക്കുന്നത് ജെ.ആർ.സി ഇൻ ചാർജ് സിന്ധു സൈമൺ ടീച്ചറാണ്.
സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും വരുന്നവർക്ക് വലിയൊരു ആശ്വാസമായി ഈ ഒരു ദാഹജലം. കോഴിക്കോട് ജില്ലയുടെ ആദ്യത്യ മര്യാദയുടെ മറ്റൊരു തെളിവ് കൂടിയാണിത്.
വർണ്ണ കാഴ്ചയിൽ ഉണർന്ന് പ്രധാന വേദി; ദൃശ്യ ആവിഷ്കാരത്തോടെ കലാ മാമങ്കത്തിന് തുടക്കമായി
കോഴിക്കോട് : കുരുന്ന് പ്രതിഭകളുടെ വർണ്ണ കാഴ്ചയിൽ ഉണർന്ന് പ്രധാന വേദി. മനം മയക്കുന്ന വർണ്ണ കാഴ്ചക്ക് തുടക്കമായി.
കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫാൻ ഡാൻസിൽ ഉണർന്ന വേദിയിൽ ജി ജി കളരി സംഘം പുൽപള്ളി വയനാട് അവതരിപ്പിച്ച കളരിപ്പയറ്റ്, കുറ്റിക്കാട്ടൂർ ഗവണ്മെന്റ് സ്കൂൾ അവതരിപ്പിച്ച ശിങ്കാരിമേളം (കേരളത്തിൽ ആദ്യമായി ശിങ്കാരിമേളം അവതരിപ്പിക്കുന്ന വിദ്യാലയം) എന്നിവ ശ്രദ്ധേയമായി.
ഉയർന്ന് പാറി കലയുടെ വർണ്ണകൊടി; 61-ാമത് കേരള സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു
കോഴിക്കോട് : ഉയർന്ന് പാറി കലയുടെ വർണ്ണകൊടി.... വർണ്ണാഭമായ 61-ാമത് കേരള സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു.
വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ഇ കെ വിജയൻ എം എൽ എ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
കലോത്സവത്തിൽ 239 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും . 24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.
മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് വേദികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രോഗ്രാം ഒഫിഷ്യൽസിനും ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകും. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹരിതമായി കലോത്സവ നഗരി; കലോത്സവം പ്ലാസ്റ്റിക് മുക്തമാക്കി ഹരിത കർമ്മ സേന
കോഴിക്കോട് : അഞ്ചു ദിവസത്തെ കലാ പൂരത്തിന് കോഴിക്കോട് ഉണർന്നപ്പോൾ ആവേശകരമായി വരവേൽക്കുകയാണ് നാടും നഗരവും.
അതോടൊപ്പം പ്ലാസ്റ്റിക് മുക്ത കേരളത്തിനായി കൈകോർക്കുകയാണ് ജില്ലയിലെ ഹരിത കർമ്മ സേന. കോഴിക്കോട് കലോത്സവത്തിൽ ഹരിത ചട്ടം നടപ്പാക്കാൻ ഒപ്പം കോർപ്പറേഷനും രംഗത്തുണ്ട്.
പി ടിഎ, ശുചിത്വ മിഷൻ, ഹരിത മിഷൻ, കുടുംബശ്രീ, കോഴിക്കോട് പ്രൊജക്ട് സെൽ, നാഷണൽ ഗ്രീൻ കോർപ്സ്, ഇക്കോ ക്ലബുകൾ, വ്യാപാരി വ്യവസായി സമിതി എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്. രാവിലെ മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ശുചീകരണ പ്രവർത്തികൾ നടക്കുന്നത്.
to quench thirst; Students with water jugs on the main stage.