ദില്ലി : സ്ത്രീകൾക്കിടയിലെ കാൻസർ ബാധിതരുടെ എണ്ണം രാജ്യത്ത് വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്. 2019 ൽ 6,95,072 ആയിരുന്നെങ്കിൽ 2021 ൽ അത് 730771 ആയി കൂടി. സ്തനാർബുദമാണ്ഏറ്റവും കൂടുതൽ പേരെ ബാധിച്ചത് . രണ്ടാമതായി തൊണ്ടയിൽ പടരുന്ന കാൻസറും. കേരളത്തിലും സ്തനാർബുദം ഒരു വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

പാർലമെൻറിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൂടാതെ സാനിറ്ററി നാപ്കിന്റെ ഉപയോഗം കാൻസറിന് കാരണമാകുമോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല എന്നും മറുപടിയിൽ വ്യക്തമാക്കി.
The number of cancer patients among women has increased, says the Ministry of Health
