ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും മംഗലാപുരത്ത്

ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും മംഗലാപുരത്ത്
Dec 3, 2022 12:48 PM | By Vyshnavy Rajan

റഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21 ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര, കേരളത്തിലെ 11 ദിവസത്തെ പര്യടനം കഴിഞ്ഞ് കര്‍ണാടകയിലേക്ക് പ്രവേശിച്ചു.

മംഗലാപുരത്തെ യെനെപോയ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്നാണ് ഇന്നത്തെ യാത്രയ്ക്ക് തുടക്കംകുറിച്ചത്. കോളേജ് അഡ്മിനിസ്‌ട്രേറ്ററായ ലെഫ്റ്റനന്റ് കേണല്‍ പങ്കജാക്ഷന്‍, കോളേജ് ഫുട്‌ബോള്‍ കോച്ച് ബിബി തോമസ് എന്നിവര്‍ ആശംസകളറിയിച്ചു.

തുടര്‍ന്ന് സെന്റ് അലോഷ്യസ് പിയു കോളേജിലെ സ്വീകരണം ഏറ്റുവാങ്ങി. ഇന്‍ഫ്‌ളുവന്‍സര്‍ ഷാരണ്‍ ചിലമ്പിക്ക് ബോചെ ഗോള്‍ഡന്‍ ബട്ടണ്‍ കൈമാറി. മണിപ്പാല്‍ ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊതുപരിപാടിയോടു കൂടി ഇന്നത്തെ യാത്ര സമാപിച്ചു.

യാത്ര വരും ദിവസങ്ങളില്‍ ബട്കല്‍, ഗോവ, പൂനെ വഴി മുംബൈയിലെത്തും. മറഡോണയുടെ സ്വര്‍ണശില്‍പ്പത്തിന് മുമ്പില്‍ നിന്നും സെല്‍ഫിയെടുത്തും പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തും വിദ്യാര്‍ത്ഥികള്‍ യാത്രയുടെ ഭാഗമാവും.

ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി 'ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി' എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് '10 കോടി ഗോള്‍' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു.

ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു.

കൂടാതെ 'ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും' എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും.

അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും.

ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം. താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം.

ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.

Boche and Maradona in Mangalore with football addiction against addiction

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
Top Stories










GCC News