തിരുവനന്തപുരം : ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നൽകി. ഗതാഗത മന്ത്രിയാണെന്ന് അവകാശപ്പെട്ടു കൊണ്ട് അഡ്മിഷൻ സംബന്ധമായി ചെങ്കോട്ടയിലെ ഒരു ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്കാണ് ഫോൺ ചെയ്തത്.

സ്ഥാപന അധികൃതർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ ഫോൺ വിളിയെക്കുറിച്ച് അറിഞ്ഞത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ മന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിട്ടു.
Phone call pretending to be Minister of Transport; Filed a complaint