സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യം; സഹോദരനെ യുവാവ് വെട്ടിക്കൊന്നു

സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യം; സഹോദരനെ യുവാവ് വെട്ടിക്കൊന്നു
Dec 1, 2022 07:53 PM | By Vyshnavy Rajan

ദിണ്ഡിഗൽ : തമിഴ്‌നാട് ദിണ്ഡിഗലില്‍ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. കാസംപട്ടി സ്വദേശി ജോതിയാണ് മരിച്ചത്. പ്രദേശവാസിയായ തെങ്ങുകയറ്റ തൊഴിലാളി പ്രഭാകരനെ പൊലീസ് അറസ്റ്റുചെയ്തു.

വിദേശത്തായിരുന്ന ജോതി സഹോദരി പ്രിയയുടെ വിവാഹത്തിനാണ് നാട്ടിലെത്തിയത്. സഹോദരിക്ക് മധുരയിലുള്ള യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു ജോതി.

ഇതിനിടെ ഇന്നലെ രാത്രി സമീപത്തെ തോട്ടത്തിലേക്ക് ഉറങ്ങാനായി പോയ ജോതിയെ രാവിലെ ഏറെ വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്തെത്തി നത്തം പൊലീസ് നടത്തിയ അന്വേഷണത്തില്‍, പ്രഭാകരന് പ്രിയയെ വിവാഹം ചെയ്യാന്‍ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിച്ച് നല്‍കാത്തതിന്റെ പേരില്‍ ജോതിയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും മനസിലാക്കി.

തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തോട്ടത്തില്‍ ഒറ്റയ്ക്കായിരുന്ന ജോതിയോട് സഹോദരിയെ വിവാഹം കഴിച്ച് നല്‍കണമെന്ന് പ്രഭാകരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ കീഴ്ജാതിയാണെന്നും വിവാഹത്തിന് സമ്മതിക്കില്ലെന്നും പ്രഭാകരനോട് ജോതി പറഞ്ഞതോടെയാണ് തെങ്ങുകയറുമ്പോള്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കൊല നടത്തിയത് എന്നും പ്രഭാകരന്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Rivalry for not marrying sister; The young man killed his brother

Next TV

Related Stories
#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

Feb 20, 2024 10:22 AM

#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

ആരതി ജോലിയ്ക്ക് പോകുമ്പോൾ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി...

Read More >>
#murder | റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

Feb 20, 2024 07:58 AM

#murder | റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

മറയൂർ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു...

Read More >>
#murdercase | സിനിമാ സ്റ്റൈൽ പ്രതികാരം: സഹോദരന്റെ ഘാതകരെ ഒന്നൊന്നായി കൊന്നു; അവസാന കൊലയ്ക്കുമുൻപ് പിടിയിൽ

Feb 19, 2024 02:11 PM

#murdercase | സിനിമാ സ്റ്റൈൽ പ്രതികാരം: സഹോദരന്റെ ഘാതകരെ ഒന്നൊന്നായി കൊന്നു; അവസാന കൊലയ്ക്കുമുൻപ് പിടിയിൽ

പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന്റെ സഹോദരന്‍ വിജയകുമാര്‍ 2012-ലായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍...

Read More >>
#murder |  മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

Feb 19, 2024 01:15 PM

#murder | മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍...

Read More >>
Top Stories