ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്
Nov 26, 2022 12:54 PM | By Susmitha Surendran

ദില്ലി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്. ദില്ലി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തത്.

ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിലാണ് ക്വീൻസ് ലാൻഡിന് സമീപത്തെ വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലി (24) എന്ന യുവതിയ ഇയാൾ കൊലപ്പെടുത്തിയത്.

കൊലക്ക് ശേഷം ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ടോയയുടെ വളർത്തുനായ ബീച്ചിൽ വെച്ച് തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്‌വീന്ദർ സിങ് ഭാര്യയുമായി വഴക്കിട്ട ശേഷം വാങ്കെറ്റി ബീച്ചിലേക്ക് പോയി.

കൈയിൽ കുറച്ച് പഴങ്ങളും അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു. ഈ സമയം, ഫാർമസി ജീവനക്കാരിയായ കോർഡിങ്‌ലി തന്റെ നായയെ കടൽത്തീരത്ത് നടത്തുകയായിരുന്നു. രാജ്‌വീന്ദറിനെ കണ്ടതോടെ യുവതിയുടെ നായ കുരക്കാൻ തുടങ്ങി.

തുടർന്ന് ഇരുവരും വഴിക്കിടുകയും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്തെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് മൃതദേഹം മണലിൽ കുഴിച്ചിട്ട് നായയെ മരത്തിൽ കെട്ടിയിട്ട് ഇയാൾ മുങ്ങി. സംഭവം പുറത്തറിയും മുമ്പ് ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് രക്ഷപ്പെട്ടു.

രാജ്‌വീന്ദറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് നവംബർ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്‌ട്രേലിയൻ അന്വേഷണ സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ജിടി കർണാൽ റോഡിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Indian nurse revealed the reason for killing the Australian woman

Next TV

Related Stories
ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം  പ്രായമുള്ള കുഞ്ഞ് മരിച്ചു

Feb 5, 2023 03:07 PM

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Read More >>
ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

Feb 5, 2023 03:04 PM

ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൈന...

Read More >>
നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

Feb 5, 2023 01:55 PM

നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറഞ്ഞത്.ഡോൾഫിനുകൾക്ക് സമീപത്തായി...

Read More >>
പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

Feb 5, 2023 11:48 AM

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം....

Read More >>
ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ട് യു.എസ്.; മൂന്നോളം എയർപോർട്ടുകൾ അടച്ചിട്ടു

Feb 5, 2023 09:56 AM

ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ട് യു.എസ്.; മൂന്നോളം എയർപോർട്ടുകൾ അടച്ചിട്ടു

യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂൺ...

Read More >>
'വഴിയില്‍ പണം കണ്ടേക്കാം,ഒരിക്കലും എടുക്കരുത്'; മുന്നറിയിപ്പുമായി പൊലീസ്

Feb 4, 2023 07:51 PM

'വഴിയില്‍ പണം കണ്ടേക്കാം,ഒരിക്കലും എടുക്കരുത്'; മുന്നറിയിപ്പുമായി പൊലീസ്

യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാര്‍ക്ക് പൊലീസ് പുതിയൊരു മുന്നറിയിപ്പ് നല്‍കി. "വഴിയില്‍ പണം കണ്ടേക്കാം, എടുക്കാന്‍ പ്രലോഭനങ്ങളുണ്ടായാലും...

Read More >>
Top Stories