#landslide | എത്യോപ്യയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ; 229 മരണം, നിരവധിപേർ മണ്ണിനടിയിൽ

#landslide |  എത്യോപ്യയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ; 229 മരണം, നിരവധിപേർ മണ്ണിനടിയിൽ
Jul 25, 2024 12:34 PM | By Athira V

അഡിസ് അബാബ: ( www.truevisionnews.com ) എത്യോപ്യയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 പേർക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ​ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് ദുരന്തമുണ്ടായത്.

അപകടത്തിൽപ്പെട്ട നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ​ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാ​ഗം ഡയറക്ടർ മാർകോസ് മെലസ് പറഞ്ഞു. മരിച്ചവരിൽ 148 പുരുഷന്മാരും 81 സ്ത്രീകളും ഉണ്ടെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്.

അപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി എത്യോപ്യൻ ബ്രോഡ് കാസ്റ്റ് കോർപ്പറേഷൻ അറിയിച്ചു. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്.

രാജ്യതലസ്ഥാനമായ അഡിസ് അബാബയിൽനിന്ന് 450 കിലോമീറ്റർ അകലെയാണ് ഗാഫ സ്ഥിതിചെയ്യുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ പെയ്ത പേമാരിയിൽ തെക്കൻ എത്യോപ്യയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായിരുന്നു. ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.

കഴിഞ്ഞ നവംബറിലുണ്ടായ കനത്ത മഴയിൽ തെക്കൻ, കിഴക്കൻ എത്യോപ്യയിൽ നിരവധിപേർ മരിക്കുകയും ലക്ഷക്കണക്കിനുപേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. തെക്കൻ എത്യോപയിലെതന്നെ മറ്റൊരു പ്രദേശമായ വൊലൈറ്റയിൽ 2016-ലുണ്ടായ മണ്ണിടിച്ചിലിൽ 41പേർ മരിച്ചിരുന്നു.

#229 #people #dead #ethiopia #mudslides

Next TV

Related Stories
#crime | അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശേഷം ശരീരഭാ​ഗങ്ങൾ പാചകംചെയ്തു; യുവതി പിടിയിൽ

Oct 16, 2024 08:48 PM

#crime | അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശേഷം ശരീരഭാ​ഗങ്ങൾ പാചകംചെയ്തു; യുവതി പിടിയിൽ

വീട്ടു ജോലിക്കാരൻ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത് തുടര്‍ന്ന് പോലീസിനെ വിവരം...

Read More >>
#Johnson&Johnson | പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

Oct 16, 2024 07:53 PM

#Johnson&Johnson | പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

ഇപ്പോള്‍ ആ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎസ്...

Read More >>
#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

Oct 15, 2024 10:23 AM

#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

വിദേശരാഷ്ട്ര തലവന്മാർ വരുമ്പോള്‍, സുരക്ഷയോടൊപ്പം തന്നെ റോഡിന് ഇരുവശങ്ങളിലെയും ചേരികളെ മറയ്ക്കുന്നതിനായി വലിയ തുണികളോ ഫ്ലക്സുകളോ കെട്ടുന്ന...

Read More >>
#diplomaticrepresentatives | കനേഡിയൻ ഹൈകമീഷണർ ഉൾപ്പെടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി

Oct 15, 2024 06:29 AM

#diplomaticrepresentatives | കനേഡിയൻ ഹൈകമീഷണർ ഉൾപ്പെടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി

ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം...

Read More >>
#jaishankar | ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും

Oct 15, 2024 06:23 AM

#jaishankar | ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും

ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി...

Read More >>
Top Stories