#ripped | മകളുടെ ഫ്രഞ്ച് ഫ്രൈസ് തട്ടിയെടുത്തു, കടൽക്കാക്കയുടെ തലയറുത്ത് യുവാവ്, വൻ പ്രതിഷേധം

#ripped | മകളുടെ ഫ്രഞ്ച് ഫ്രൈസ് തട്ടിയെടുത്തു, കടൽക്കാക്കയുടെ തലയറുത്ത് യുവാവ്, വൻ പ്രതിഷേധം
Jul 26, 2024 01:33 PM | By Athira V

പക്ഷികൾക്കും മൃ​ഗങ്ങൾക്കും അതുപോലെ മറ്റ് ജീവികൾക്കും എതിരായ കുറ്റകൃത്യങ്ങൾ കൂടിവരികയാണ്. പല രാജ്യത്തും അതിനെതിരെ ശക്തമായ നിയമങ്ങൾ തന്നെ നിലവിലുണ്ട്. എന്നിരുന്നാലും, എല്ലാ ആളുകളും നിയമം പാലിക്കുന്നവരല്ലല്ലോ. പലരും ക്രൂരമായ കുറ്റകൃത്യങ്ങൾ തന്നെ ചെയ്യാറുണ്ട്. അങ്ങനെയൊരു വാർത്തയാണ് ന്യൂജേഴ്‌സിയിൽ നിന്നും വരുന്നത്. കടൽക്കാക്കയുടെ തലയറുത്തയാൾ അറസ്റ്റിലായി.

യുവാവിൻ‌റെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ന്യൂജേഴ്‌സിയിലെ വൈൽഡ്‌വുഡിലുള്ള മോറേസ് പിയറിൽ ജൂലൈ 6 -നാണ് സംഭവം നടന്നത്.

സംഭവത്തിന് ദൃക്സാക്ഷികളായവർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് 29 -കാരനായ ഫ്രാങ്ക്ലിൻ സീ​ഗ്ലറിനെതിരെ കേസെടുത്തത്. ജീവികൾക്കെതിരെയുള്ള കുറ്റകൃത്യത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് നോർത്ത് വൈൽഡ്‌വുഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞത്.

തന്റെ മകളുടെ പാത്രത്തിൽ നിന്നും ഫ്രഞ്ച് ഫ്രൈസ് കൊത്തിയെടുത്തതിൽ അരിശം വന്നാണത്രെ ഇയാൾ ഈ ക്രൂരകൃത്യം ചെയ്തത്. അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ ചൊല്ലി വലിയ ചർച്ചയും വിവാദങ്ങളും ഉണ്ടായി. നിരവധിപ്പേരാണ് ഇയാളുടെ പ്രവൃത്തിയിൽ രോഷം പ്രകടിപ്പിച്ചത്.

ഒരാൾ കുറിച്ചത്, ശരിക്കും ഈ മനുഷ്യർക്കൊക്കെ എന്താണ് പ്രശ്നം എന്നാണ്. ഈ യുവാവ് സമൂഹത്തിന് തന്നെ അപകടകാരിയാണല്ലോ എന്നാണ് അയാൾ ചോദിച്ചത്. മറ്റൊരാൾ കുറിച്ചത്, "സിഡ്നിയിലെ സർക്കുലർ ക്വെയ്‌നിൽ വച്ച് ഒരു കടൽക്കാക്ക എൻ്റെ മുഖത്ത് നിന്ന് റീഡിം​ഗ് ഗ്ലാസുകൾ തട്ടിയെടുത്തു. എന്റെ കയ്യിലുള്ള മക്കാസ് ചിപ്‌സ് കാരണമായിരുന്നു അത്. ഒടുവിൽ എൻ്റെ കണ്ണട ഓപ്പറ ഹൗസിലാണ് അതുപേക്ഷിച്ചത്. ഭാഗ്യവശാൽ തുറമുഖത്തായിരുന്നില്ല. പക്ഷേ, എനിക്കൊരിക്കലും അതിനെ ഉപദ്രവിക്കാൻ തോന്നിയിട്ടില്ല. ദൈവമേ, ഇത് ഭയങ്കര മനുഷ്യൻ തന്നെ" എന്നാണ്.

#man #ripped #head #off #seagull #after #steal #french #fries #his #daughter

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories