#sudansoldiers | ‘ഭക്ഷണത്തിന് പകരം സൈനികർക്കൊപ്പം കിടപ്പറ പങ്കിടണം’; സുഡാൻ സ്ത്രീകൾക്ക് നരകജീവിതം

#sudansoldiers | ‘ഭക്ഷണത്തിന് പകരം സൈനികർക്കൊപ്പം കിടപ്പറ പങ്കിടണം’; സുഡാൻ സ്ത്രീകൾക്ക് നരകജീവിതം
Jul 22, 2024 08:41 PM | By Susmitha Surendran

ഓംബുർമാൻ : (truevisionnews.com)  യുദ്ധം മൂലം പട്ടിണി രൂക്ഷമായ സുഡാനിൽ ഭക്ഷണത്തിനു പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ.

ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണു സൈനികരുടെ ചൂഷണത്തിന് സ്ത്രീകൾ ഇരകളാവുന്നത്. രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ 24 സ്ത്രീകളാണു സൈന്യത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്.

കഴിഞ്ഞവർഷം ഏപ്രിൽ 15നു രാജ്യത്ത് ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതലാണു സൈന്യത്തിന്റെ ആക്രമണവും ആരംഭിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘‘ എന്റെ മാതാപിതാക്കൾക്ക് പ്രായം ഏറെയായി. എന്റെ മകളെ ഭക്ഷണം തേടി പുറത്തിറങ്ങാൻ ഞാൻ അനുവദിക്കില്ല. എനിക്കു മറ്റു മാർഗമില്ലായിരുന്നു.

സൈനികർക്കൊപ്പം പോവുക മാത്രമാണു വഴി. ഭക്ഷണ സംഭരണ ശാലകളിലെല്ലാം അവരുണ്ട്. അവരിലൂടെയല്ലാതെ ഭക്ഷണം പുറത്തെത്തില്ല’’ – സുഡാനിൽനിന്നു രക്ഷപ്പെട്ടെത്തിയ സ്ത്രീ രാജ്യാന്തര മാധ്യമമായ ഗാർഡിയനോടു പറഞ്ഞു.

സൈനികകേന്ദ്രങ്ങളിൽനിന്നു നിരന്തരം ആക്രമണത്തിന്റെ ശബ്ദങ്ങളുംമറ്റും കേൾക്കാറുണ്ടെങ്കിലും പരാതിപ്പെടാൻ ആരുമില്ലെന്നും സ്ത്രീകൾ പറയുന്നു.

#Share #bed #soldiers #instead #food #Life #hell #Sudanese #women

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories

Entertainment News