#shipfire | നാവികസേനാ കപ്പലിലെ തീപിടുത്തം, സേനാംഗത്തെ കാണാനില്ല; അന്വേഷണത്തിന് ഉത്തരവിട്ട് നാവികസേന

#shipfire | നാവികസേനാ കപ്പലിലെ തീപിടുത്തം, സേനാംഗത്തെ കാണാനില്ല; അന്വേഷണത്തിന് ഉത്തരവിട്ട് നാവികസേന
Jul 22, 2024 09:36 PM | By VIPIN P V

മുംബൈ: (truevisionnews.com) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തത്തിൽ ഒരു സേനാംഗത്തെ കാണാതായെന്ന് വിവരം.

ഇന്നലെ വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. തീ ഇന്ന് രാവിലെയോടെ നിയന്ത്രണ വിധേയമാക്കി. കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുവെന്നും നാവികസേന അറിയിച്ചു.

സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തീയണച്ച ശേഷം ഇന്ന് ഉച്ചയോടെയാണ് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത്.

പരമാവധി ശ്രമിച്ചിട്ടും നാവികസേനയ്ക്ക് കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല.

കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചെങ്കിലും കാണാതായ ജൂനിയര്‍ സെയിലര്‍ക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി.

#Navy #shipfire #crewman #missing #Navy #orders #probe

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories