കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി
Nov 16, 2022 11:13 AM | By Vyshnavy Rajan

കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്ന് വിശദീകരണം.

അതേസമയം കെ സുധാകരനെതിരായ കൂട്ട പരാതികൾ ഹൈക്കമാൻഡ് ചർച്ച ചെയ്യാൻ പോകുന്നു. വിഭാഗീയതയുടെ ഭാഗമായാണോ നീക്കം എന്നത് പരിശോധിച്ച് താരിഖ് അൻവർ റിപ്പോർട്ട് നൽകും.സുധാകരൻ തുടർച്ചയായി നടത്തുന്ന വിവാദ പരാമർശങ്ങൾ എന്തിൻറെ പേരിലായാലും വകവെച്ച് കൊടുക്കാൻ കഴിയില്ലെന്ന സന്ദേശം ഘടകകക്ഷികൾ കോൺഗ്രസിന് കൈമാറിക്കഴിഞ്ഞു.

പ്രസ്താവനയെ തുടർന്ന് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സുധാകരൻ. ഘടകകക്ഷി നേതാക്കളെ നേരിൽ കണ്ട് ചർച്ച നടത്തും. എന്നാൽ നേരിൽ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

സി.പി.ഐ എമ്മിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യം ആർ.എസ്.എസ് അനുകൂല പരാമർശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഘടക കക്ഷികളുടെ വാദം. ഇത് ശരിയാണെന്ന് കോൺഗ്രസ് നേതൃത്വവും സമ്മതിക്കുന്നു.

ഹൈക്കമാൻഡ് കൂടി അതൃപ്തി അറിയിച്ചതോടെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സുധാകരൻ തുടങ്ങി. ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന പ്രസ്താവന വിവാദമായതോടെ തന്നെ ലീഗ് നേതാക്കളെ നേരിൽ കാണാൻ സുധാകരൻ ശ്രമിച്ചു. എന്നാൽ സമയ കുറവ് പറഞ്ഞ് ലീഗ് നേതൃത്വം കൂടിക്കാഴ്ച ഒഴിവാക്കി.

K Sudhakaran under treatment; The Congress Political Affairs Committee adjourned the meeting

Next TV

Related Stories
#KPCC |  കെ.പി.സി.സിയുടെ ദ്വിദിന ചരിത്ര കോണ്‍ഗ്രസ് നാളെ തിരുവനന്തപുരത്ത്

Dec 4, 2023 05:46 PM

#KPCC | കെ.പി.സി.സിയുടെ ദ്വിദിന ചരിത്ര കോണ്‍ഗ്രസ് നാളെ തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരന്‍ പി. അതിയമാന്‍, സുകുമാരന്‍ മൂലേക്കാട് എന്നിവര്‍ മുഖ്യാഥിതിയായി...

Read More >>
#Congress | മൂന്ന് സംസ്ഥാനങ്ങളിലെ പരാജയം; പ്രതികരണവുമായി മല്ലികാർജ്ജുൻ ​ഖാർഗെ

Dec 3, 2023 05:15 PM

#Congress | മൂന്ന് സംസ്ഥാനങ്ങളിലെ പരാജയം; പ്രതികരണവുമായി മല്ലികാർജ്ജുൻ ​ഖാർഗെ

മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാർ‌ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ...

Read More >>
#DCC | നവകേരളസദസിന്‍റെ  പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി മുന്‍ ഡിസിസി പ്രസിഡണ്ട്

Dec 2, 2023 09:52 AM

#DCC | നവകേരളസദസിന്‍റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി മുന്‍ ഡിസിസി പ്രസിഡണ്ട്

താനിപ്പോഴും കോൺഗ്രസുകാരനാണെന്നായിരുന്നു എവി ഗോപിനാഥിന്‍റെ പ്രതികരണം. സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന്...

Read More >>
 #KSurendran | സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടി മറക്കാൻ സി.പി.എം ഗവർണറെ അപമാനിക്കുന്നു - കെ സുരേന്ദ്രൻ

Dec 1, 2023 09:23 PM

#KSurendran | സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടി മറക്കാൻ സി.പി.എം ഗവർണറെ അപമാനിക്കുന്നു - കെ സുരേന്ദ്രൻ

ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ...

Read More >>
#MVGovindan | ഗവർണറുടെ പ്രവർത്തനം ഭരണഘടനാവിരുദ്ധം; നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട - എം വി ​ഗോവിന്ദൻ

Dec 1, 2023 04:22 PM

#MVGovindan | ഗവർണറുടെ പ്രവർത്തനം ഭരണഘടനാവിരുദ്ധം; നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട - എം വി ​ഗോവിന്ദൻ

ഭരണഘടനാവിരു​ദ്ധ പ്രവർത്തനം തുടർന്നും നടത്തും എന്ന് പ്രഖ്യാപിക്കുന്ന ​ഗവർണർക്ക് മുൻകാലങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്...

Read More >>
Top Stories