ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി
Oct 31, 2022 11:16 PM | By Vyshnavy Rajan

ൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി. ലോകം മുഴുവനുമുള്ള ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു അവരുടെ അക്കൗണ്ടുകൾ ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പാണ് നിലവിലിൽ ലഭിച്ചിരിക്കുന്നത്.

ഒക്‌ടോബർ 31 അവസാനത്തോടെ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രസ്‌താവിക്കുന്ന അലേർട്ടിന്റെ ചിത്രങ്ങൾ നിരവധി ഉപഭോക്താക്കൾ ട്വിറ്ററിൽ പോസ്റ്റു ചെയ്‌തു.

തീരുമാനത്തോട് വിയോജിക്കാൻ അക്കൗണ്ടിന്റെ ഉടമയ്ക്ക് 30 ദിവസത്തെ സമയമുണ്ട് എന്നാണ് മുന്നറിയിപ്പ്. ഇൻസ്റ്റാഗ്രാം സേവനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് ഇൻസ്റ്റാഗ്രാം ടീം ഇപ്പോൾ സ്ഥിരീകരിച്ചു.

നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആക്‌സസ്  ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുകയും അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നാണു ഇൻസ്റ്റാഗ്രാം ടീം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരേ സമയം മുന്നറിയിപ്പ് പുറത്തുവിടാൻ കാരണമെന്താണെന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമല്ല. ചില ഉപയോക്താക്കൾ മുന്നറിയിപ്പില്ലാതെ ഇൻസ്റ്റാഗ്രാം പേജുകൾ ഇതിനകം അടച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ആഗോള വ്യാപകമായി വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ നേരമാണ് ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായത്.

വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിരുന്നു. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടായിരുന്നു. ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ഇന്ത്യയിലെ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഒക്ടോബറിലാണ് ഇതിന് മുൻപ് സമാനമായ രീതിയിൽ തടസപ്പെടൽ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎൻഎസ് (DNS) തകരാറിനെ തുടർന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ഡിഎൻഎസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത് ഹോസ്റ്റ് നെയിമുകളെ റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് ട്രാൻസലേറ്റ് ചെയ്യുന്ന സേവനമാണ്.

ഡിഎൻഎസ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, കമ്പ്യൂട്ടറിൽ ഒരാൾ തിരയുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ ഈ പ്രശ്നം ആയിരിക്കാം വീണ്ടും വാട്ട്സ് ആപ്പ് സേവനം തടസ്സപ്പെടാൻ കാരണമായതെന്നാണ് പലരുടെയും നീരിക്ഷണം.

Widespread complaint that Instagram is down

Next TV

Related Stories
യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

Mar 18, 2023 11:11 PM

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം....

Read More >>
ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

Mar 12, 2023 07:16 AM

ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

മാർച്ച് ഒന്ന് മുതലാണ് മാൻഡലോറിയൻ ചാപ്റ്റർ 17: ദി അപ്പോസ്‌റ്റേറ്റ് പുറത്തിറങ്ങിയത്....

Read More >>
വാട്സാപ്പിനോടും യൂട്യൂബിനോടും പരാതി പറയാം; ഉള്ളടക്കം ആക്ഷേപം ഇനി ഓൺലൈനായി അപ്പീൽ നൽകാം.

Mar 7, 2023 07:23 AM

വാട്സാപ്പിനോടും യൂട്യൂബിനോടും പരാതി പറയാം; ഉള്ളടക്കം ആക്ഷേപം ഇനി ഓൺലൈനായി അപ്പീൽ നൽകാം.

വാട്സാപ്പിനോടും യൂട്യൂബിനോടും പരാതി പറയാം; ഉള്ളടക്കം, ആക്ഷേപം ഇനി ഓൺലൈനായി അപ്പീൽ...

Read More >>
ഒടുവിൽ ടിക്‌ടോക് നിരോധിക്കാനൊരുങ്ങി കാനഡയും

Mar 3, 2023 12:07 AM

ഒടുവിൽ ടിക്‌ടോക് നിരോധിക്കാനൊരുങ്ങി കാനഡയും

ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികൾ ഫോൺ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളിലേക്കും കൈകടത്തുന്നുണ്ടെന്ന് പൊതുഭരണത്തിന് മേൽനോട്ടം വഹിക്കുന്ന...

Read More >>
പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ; പുതിയ വ്യവസായികളായ ഉപഭോക്താക്കളെ സ്വീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Feb 16, 2023 09:22 AM

പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ; പുതിയ വ്യവസായികളായ ഉപഭോക്താക്കളെ സ്വീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

നിലവിൽ പേയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സായി പ്രവർത്തിക്കുന്ന 17 പേരുടേയും പുതിയ 40 പേരുടേയും അപേക്ഷ തള്ളിയ വിവരവും ആർബിഐ പുറത്ത്...

Read More >>
തനിക്ക് 20 അഭിമുഖങ്ങൾക്ക് ഹാജരാകേണ്ടി വന്നു; വൈറലായി ട്വിറ്ററിലെ മുൻ ജീവനക്കാരന്റെ പോസ്റ്റ്

Feb 15, 2023 06:44 AM

തനിക്ക് 20 അഭിമുഖങ്ങൾക്ക് ഹാജരാകേണ്ടി വന്നു; വൈറലായി ട്വിറ്ററിലെ മുൻ ജീവനക്കാരന്റെ പോസ്റ്റ്

ചെലവ് ചുരുക്കുന്നതിനുള്ള നടപടികൾ എന്ന പേരിലാണ് മിക്ക കമ്പനികളും പിരിച്ചുവിടൽ...

Read More >>
Top Stories