ഫ്ലിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13; കിട്ടിയതോ...? ഐഫോണ്‍ 14..!

ഫ്ലിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13; കിട്ടിയതോ...? ഐഫോണ്‍ 14..!
Oct 11, 2022 08:00 AM | By Vyshnavy Rajan

ൺലൈൻ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ അബദ്ധങ്ങൾ പറ്റുന്നവരും പറ്റിക്കപെടുന്നവരും നിരവധിയാണ്. ഇത്തരം നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വായിച്ചറിയാറുണ്ട്.

ഓർഡർ ചെയ്ത സാധനത്തിന് പകരം ഇഷ്ടികയും ബാർസോപ്പും കിട്ടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. എങ്കിലും ഓൺലൈൻ ഷോപ്പിങ് പൊടിപൊടിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാറികിട്ടിയിരിക്കുന്ന ഉപകരണം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവാവ്.

അശ്വിന്‍ ഹെഗ്ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തനിക്കു അപ്രതീക്ഷിതമായി കിട്ടിയ ഉൽപന്നത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് അശ്വിൻ ഒരു ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ പകരമായി ഐഫോണ്‍ 14 ആണ് ലഭിച്ചതെന്നാണ് അശ്വിന്‍ വെളിപ്പെടുത്തുന്നത്. തെളിവായി ഫ്ലിപ്കാര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ വിശദാംശങ്ങളും അശ്വിന്‍ ട്വിറ്ററിൽ പങ്കിട്ടുണ്ട്. ഐഫോണ്‍ 13 ന്റെ 128 ജിബി ഓർഡർ ചെയ്തത്.

എന്നാൽ ഫ്ലിപ്കാര്‍ട്ടിന്റെ വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്ത് എത്തിച്ച ബോക്‌സില്‍ ഉള്ളത് ഐഫോണ്‍ 14 ആണ്. ഐഫോണ്‍ 13 ഉം 14 ഉം തമ്മിലുള്ള സമാനതകളായിരിക്കാം മാറിപോകാനുള്ള കാരണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വരുന്നത്.

വാള്‍മാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലിപ്കാര്‍ട്ട് അടുത്തിടെ നടന്ന ബിഗ് ബില്ല്യന്‍ വില്‍പനമേള വഴി ദശലക്ഷക്കണക്കിന് ഉൽപന്നങ്ങളാണ് വിറ്റത്. ആ തിരക്കിനിടെ ഫോണുകള്‍ മാറിപ്പോയതാവാമെന്നും ഇത്തരം സംഭവങ്ങൾ ഇതാദ്യമായല്ല എന്നും ആളുകൾ കമന്റുകൾ നൽകി.

iPhone 13 ordered on Flipkart; Did you get...? iPhone 14..!

Next TV

Related Stories
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
Top Stories