എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്
Oct 5, 2022 08:48 PM | By Vyshnavy Rajan

ന്യ​ഗ്രഹജീവികളെ കുറിച്ച് പലരും അവകാശവാദങ്ങളുന്നയിക്കാറുണ്ട്. തന്നെ അന്യ​ഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി എന്ന് അവകാശപ്പെടുന്ന ആളുകളും നിരവധിയുണ്ട്.

അതുപോലെ ഇവിടെ ഒരാൾ താൻ ചെറുപ്പത്തിൽ അന്യ​ഗ്രജീവികളെ കണ്ടു എന്നും ഇന്നും അതേ ചൊല്ലിയുള്ള ആശങ്കകൾ പരിഹരിക്കാൻ താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറയുകയാണ്.

യുകെയിലെ നോർത്ത് യോർക്ക്ഷെയറിലെ മാൾട്ടണിൽ നിന്നുള്ള ബെൻ വാൽഗേറ്റ് പറയുന്നത് വെറും എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു എന്നാണ്. ഒരു മരക്കൂട്ടത്തിനിടയിൽ നിന്നാണത്രെ ബെൻ അന്യ​ഗ്രഹജീവികളെ കണ്ടുമുട്ടുന്നത്.

ഏതായാലും മുതിർന്ന ശേഷം ബെൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അതിൽ ലോകത്ത് എല്ലായിടത്തു നിന്നുമുള്ള അന്യ​ഗ്രഹജീവികളുടെയും മറ്റും വിശേഷങ്ങളാണ് പറയുന്നത്. അസാധാരണമായ എന്തെങ്കിലും കാണുന്ന ഇടങ്ങളിലേക്ക് 35 -കാരനായ ബെൻ യാത്ര ചെയ്യുകയും വീഡിയോ പകർത്തുകയും അത് തന്റെ ചാനലിലൂടെ കാണിക്കുകയും ചെയ്യുന്നു.

11.4k സബ്സ്ക്രൈബർമാരാണ് ബെന്നിനുള്ളത്. ഏതായാലും ഇത്തരം അസാധാരണമായ കാര്യങ്ങളിലുള്ള ബെന്നിന്റെ താൽപര്യം വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ തുടങ്ങിയതാണ്. ബെൻ പറയുന്നതനുസരിച്ച് വിദ്യാർത്ഥി ആയിരിക്കെ അവർ ഒരു ബസിൽ ഒരു ക്യാമ്പും കഴിഞ്ഞ് വരികയായിരുന്നു. ഒരിടത്ത് എത്തിയപ്പോൾ കയ്യും കാലുമൊക്കെ ഒന്ന് നിവർത്താനായി ബസ് നിർത്തി.


ബെൻ അതിൽ നിന്നും ഇറങ്ങി ഒരു മരക്കൂട്ടത്തിലേക്ക് നടന്നു. അപ്പോഴാണ് അസാധാരണമായ ചില കാഴ്ചകൾ കാണുന്നത്. തന്റെ ഇടത് ഭാ​ഗത്തായി ഒരു പച്ചരൂപത്തിലുള്ള ജീവിയെ താൻ കണ്ടു എന്നാണ് ബെൻ പറയുന്നത്. കുറച്ച് സെക്കന്റുകൾ മാത്രമേ അതിനെ കണ്ടുള്ളൂ. പക്ഷേ, താനതിനെ കണ്ടു. അത് എന്നെയും കണ്ടു. അതിന് പച്ചനിറത്തിലുള്ള കണ്ണുകളാണ്. അതെന്റെ കണ്ണിൽ നോക്കി.

ഞാനതിന്റെ കണ്ണിലും നോക്കി എന്നും ബെൻ പറയുന്നു. അത് ഉറപ്പായും ഈ ഭൂമിയിൽ നിന്നുള്ള ജീവിയല്ല. വളരെ വിചിത്രമായ ഒരു അനുഭവമായിരുന്നു അത്. അതിന്റെ തല വച്ച് നോക്കുമ്പോൾ ശരീരം വളരെ ചെറുതായിരുന്നു. സാധാരണയായി എല്ലാവരും പറയുന്നത് പോലെ ​ഗ്രേ നിറവും കറുത്ത കണ്ണുകളും ആയിരുന്നില്ല ആ ജീവിക്ക്. അതൊരു പല്ലിയെ പോലെയാണ് എന്നാൽ പാമ്പിനെ പോലെയല്ല.

അതിന് വളരെ നീണ്ട കൈകളാണ്. അതിന് തല മുതൽ കാല് വരെ ഒലീവ് ​ഗ്രീൻ നിറമാണ്. അത് രണ്ട് കാലിലായിരുന്നില്ല നടന്നിരുന്നത്. അത് ഉറപ്പായും ഈ ഭൂമിയിൽ ഉള്ള ഒന്നായിരുന്നില്ല എന്നും ബെൻ വിവരിച്ചു.

എന്നാൽ, തന്നെ കണ്ട അത് പരിഭ്രമിക്കുകയോ അസാധാരണമായി പെരുമാറുകയോ ഒന്നും ചെയ്തില്ല. വളരെ ശാന്തമായാണ് അത് നിന്നത്. ഏതായാലും എടുത്തുചാടി അതേ കുറിച്ചൊന്നും പറയാൻ തയ്യാറല്ല, പകരം ശാസ്ത്രീയമായി ഇതിനെയെല്ലാം സമീപിക്കാനാണ് ശ്രമിക്കുന്നത് എന്നും ബെൻ പറയുന്നു.

He saw aliens when he was only eight years old; Young man with revelation

Next TV

Related Stories
യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

Dec 1, 2022 03:26 PM

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ്...

Read More >>
സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

Dec 1, 2022 02:29 PM

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്...

Read More >>
ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

Dec 1, 2022 12:46 PM

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം...

Read More >>
കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Nov 27, 2022 09:21 PM

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി...

Read More >>
50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

Nov 27, 2022 07:45 AM

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം....

Read More >>
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

Nov 26, 2022 12:54 PM

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്....

Read More >>
Top Stories