ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം
Sep 30, 2022 08:42 AM | By Vyshnavy Rajan

കേരളീയരുടെ പ്രധാനപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് ദോശ. വിവിധ രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. നെയ് ദോശ, ഓട്സ് ദോശ, മുട്ട ദോശ, ചീസ് ദോശ ഇങ്ങനെ വിവിധ ദോശകൾ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു വെറെെറ്റി ദോശ ആയാലോ?

വളരെ ഹെൽത്തിയും രുചികരവുമാണ് ഈ ദോശ. ഏതാണെന്നല്ലേ...ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ. എങ്ങനെയാണ് ഈ ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് 2 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉരുളക്കിഴങ്ങ് 2 എണ്ണം (ചെറുതായി അരിഞ്ഞത്)

കാരറ്റ് 1 എണ്ണം

സവാള 1 എണ്ണം

പച്ചമുളക് 2 എണ്ണം

ഇഞ്ചി 1 കഷണം

വെളുത്തുള്ളി 3 എണ്ണം

മഞ്ഞൾപൊടി 1/2 ടീസ്പൂൺ

കടുക്, ഉഴുന്നു പരിപ്പ് 1/4 ടീസ്പൂൺ

കറിവേപ്പില 1 തണ്ട്

ദോശമാവ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കറിൽ ബീറ്റ്റൂട്ട്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ വൃത്തിയാക്കി മൂന്നോ നാലോ വിസിൽ വരുന്നത് വരെ വേവിക്കുക. തണുത്തതിന് ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു വയ്ക്കുക.

ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ ഇട്ടിളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റണം.

വഴന്നു വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക. ശേഷം, ഉടച്ചു വച്ച പച്ചക്കറിക്കൂട്ടം മഞ്ഞൾ പൊടിയും ഉപ്പും വെള്ളവും ചേർത്ത് മസാലയുടെ പരുവം ആകും വരെ വേവിക്കാം.

ചൂടാക്കിയ തവയിൽ എണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരമാവധി കനം കുറച്ച് വട്ടത്തിൽ പരത്തുക. ഒരു വശം ദോശയുടെ മുകളിൽ എണ്ണ ഒഴിച്ച് മസാലക്കൂട്ട് വച്ച് മടക്കിവയ്ക്കുക. ദോശ തയ്യാർ...

A special dosa with beets, potatoes and carrots

Next TV

Related Stories
രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

Mar 16, 2023 08:52 AM

രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

ഇന്ത്യന്‍ കോഫി ഹൗസ് ഒരു വികാരമാണ്. അവിടെ മാറാത്തതായി ഒരുപാട് വിഭവങ്ങളുണ്ട്. അത്തരത്തില്‍ ഒരു വിഭവം നമുക്ക് വീട്ടില്‍ ട്രൈ ചെയ്താലോ? ഇന്ത്യന്‍ കോഫി...

Read More >>
വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

Mar 7, 2023 01:43 PM

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ...

Read More >>
നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

Mar 3, 2023 03:47 PM

നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നാവിൽ വെള്ളമൂറും ചെമ്മീൻ തവ ഫ്രൈ തയ്യാറാക്കിയാല്ലോ?...

Read More >>
കാബേജ് പക്കോഡ ഇനി  എളുപ്പത്തിൽ തയ്യാറാക്കാം

Mar 2, 2023 04:26 PM

കാബേജ് പക്കോഡ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വീട്ടിൽ കാബേജ് ഇരിപ്പുണ്ടോ? എന്നാൽ ഇന്ന് കറുമുറെ തിന്നാൻ പക്കോഡ് ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ ഉണ്ടാക്കാം ഇനി...

Read More >>
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

Mar 1, 2023 01:58 PM

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

അതിലൊന്നാണ് ഓട്സ് പുട്ട്. വളരെ ഹെൽത്തിയും രുചികരവുമാണ് ഓട്സ്...

Read More >>
 ചിക്കന്‍ ക്രീമി പാന്‍ട്രീസ് ഇനി എളുപ്പത്തിൽ തയ്യാറാക്കാം, റെസിപ്പി

Feb 28, 2023 12:28 PM

ചിക്കന്‍ ക്രീമി പാന്‍ട്രീസ് ഇനി എളുപ്പത്തിൽ തയ്യാറാക്കാം, റെസിപ്പി

രുചിയിൽ ഏറെ മുമ്പിലുള്ള ഈ വിഭവം യ്യാറാക്കാനും വളരെ...

Read More >>
Top Stories