പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍

 പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍
Sep 15, 2022 10:42 AM | By Susmitha Surendran

കാസര്‍കോട്: കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂള്‍ പിടിഎ പ്രസിഡന്‍റ് കൂടിയായ കൂടിയാണ് ഇയാള്‍. ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്.

എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ കാസര്‍കോട് ആണൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പൊലീസ് ഒത്തു കളിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടി വൈകിപ്പിക്കുകയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപണം. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

CPM leader arrested in case of indecency with Plus Two student.

Next TV

Related Stories
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:00 PM

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
Top Stories