ബ്രഹ്മാസ്ത്ര എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിയിലെ ആലിയയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഗർഭിണിയായ താരം ഭർത്താവും ഈ സിനിമയിലെ നായകനുമായ രൺബീർ കപൂറിനൊപ്പാമാണ് എത്തിയത്.

പിങ്ക് ടോപ്പ് ആയിരുന്നു ആലിയയുടെ വേഷം. ആഡംബര ഫാഷൻ ബ്രാൻഡ് ഗൂച്ചിയുടെ കലക്‌ഷനിലേതാണ് ഡ്രസ്സ്. റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം. ഫുൾ സ്ലീവും സെൽഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍.
കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. 4,100 അമേരിക്കൻ ഡോളറാണു ടോപ്പിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 3.2 ലക്ഷം. മേക്കപ്പിലെ ഹൈലൈറ്റ് പിങ്ക് ലിപ്സ്റ്റിക്കും മസ്കാരയുമാണ്. കമ്മൽ മാത്രം ധരിച്ച് ആക്സസറിയിൽ മിനിമൽ സ്റ്റൈൽ പിന്തുടർന്നു. താരത്തിന്റെ ലുക്ക് ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടിയെടുത്തു.
Alia shines in a Gucci dress