ഗോതമ്പ് ദോശ പലർക്കും ഇഷ്ടമുള്ള ഒന്നാണ്. അൽപം വ്യത്യസ്തമായി ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചിയിൽ ഗോതമ്പ് ദോശ ഈസിയായി തയ്യാറാക്കാം. തക്കാളി ചട്ണി, തേങ്ങ ച്ടണി എന്നിവയ്ക്കൊപ്പം ഈ ദോശ കഴിക്കാം.
വേണ്ട ചേരുവകൾ... ഗോതമ്പ് പൊടി 1 കപ്പ് ഉഴുന്ന് പരിപ്പ് 1 ടേബിൾ സ്പൂൺ കടല പരിപ്പ് 1/2 ടേബിൾ സ്പൂൺ ഉലുവ 1/2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്
ആദ്യം ഉഴുന്ന്, കടല പരിപ്പ്, ഉലുവ എന്നിവ ഒരു പാത്രത്തിൽ ഇട്ട് അൽപം വെള്ളം ഒഴിച്ച് 5 മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി കഴുകി മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒരു ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഗോതമ്പ് പൊടി ചേർത്ത് ഒന്ന് കറക്കി എടുക്കുക.
ഈ മിക്സ് മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ഇളക്കി മൂന്ന് മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം ദോശ കല്ലിൽ എണ്ണ പുരട്ടിയ ശേഷ ഒരു വലിയ സ്പൂൺ മാവ് ഒഴിക്കുക. അതിനു മുകളിൽ എണ്ണ തൂവി അടച്ചു വച്ചു വേവിക്കുക. അടുത്ത ഭാഗവും വേവിക്കുക. ചട്ണി, സാമ്പാർ എന്നിവയ്ക്കൊപ്പം ഈ ദോശം കഴിക്കാം.
Try making wheat dosa like this…
