മധുരം കൂടുതൽ പേർക്കും ഇഷ്ടമാണ്. ലഡു,ജിലേബി,പാൽ പേട ഇവയാണ് മധുരപ്രിയർക്ക് കൂടുതൽ ഇഷ്ടം.ഇന്ന് നമുക്ക് ഒരു ലഡു പരീക്ഷിക്കാം...വ്യത്യസ്തമായി അവൽ കൊണ്ട് ഒരു ലഡു തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ... അവൽ അര കിലോ ഏലയ്ക്ക മൂന്നെണ്ണം ശർക്കര കാൽ കിലോ കപ്പലണ്ടി കാൽ കപ്പ് കസ്‌കസ് 2 സ്പൂൺ കൊപ്ര ചെറുതായി അരിഞ്ഞത് - കാൽ കപ്പ് ബദാം കാൽ കപ്പ് നെയ്യ് 4 സ്പൂൺ മുന്തിരി കാൽ കപ്പ്
തയ്യാറാക്കുന്ന വിധം... അവൽ ഒരു ചീന ചട്ടിയിൽ ഇട്ടു ചെറിയ തീയിൽ നന്നായി വറുത്തു എടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ചീന ചട്ടിയിലേക്കു ഒരു സ്പൂൺ നെയ്യൊഴിച്ചു അതിലേക്കു ഉണക്ക തേങ്ങ, ബദാം ചെറുതായി അരിഞ്ഞത്, കസ്‌കസ് എന്നിവ നന്നായി വറുത്തു ഒരു പാത്രത്തിലേക്ക് മാറ്റുക. ചീന ചട്ടിയിൽ നിലക്കടല വറുത്തു എടുക്കുക.
മിക്സിയുടെ ജാറിലേക്ക് അവൽ, വറുത്തെടുത്ത ഉണക്ക തേങ്ങ, ബദാം, കസ്‌കസ്, നിലക്കടല, ഏലക്ക എന്നിവ നന്നായി പൊടിച്ചു എടുക്കുക . പൊടിച്ച പൊടി ഒരു വലിയ പാത്രത്തിലേക്ക് മാറ്റി നെയ്യൊഴിച്ചു നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി അതിലേക്കു മുന്തിരിയും വച്ച് അലങ്കരിച്ചു എടുക്കാം.
how to make ladu with aval
