ബഫർ സോൺ: ഇടുക്കിയിൽ സമരം ശക്തമാക്കി സംഘടനകൾ

ബഫർ സോൺ: ഇടുക്കിയിൽ സമരം ശക്തമാക്കി സംഘടനകൾ
Advertisement
Aug 18, 2022 07:18 AM | By Divya Surendran

ഇടുക്കി: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന വിധിക്കെതിരെ ഇടുക്കിയിൽ വീണ്ടും സമരങ്ങൾ ശക്തമായി.

Advertisement

കത്തോലിക്ക കോൺഗ്രസും ഇൻഫാമുമാണ് ജില്ലയിൽ പലഭാഗത്തായി ചിങ്ങം ഒന്നിന് സമരവുമായി എത്തിയത് ബഫർ സോണിൽ ഉൾപ്പെടുന്ന ജനവാസ മേഖലകളേയും അവിടുത്തെ നിർമ്മിതികളേയും സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബർ മൂന്നിനു മുമ്പ് മുഖ്യ വനപാലകൻ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഈ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയാലുള്ള ദുരിതങ്ങൾ കൃത്യമായി കോടതിയെ അറിയിക്കണമെന്നാണ് സമര രംഗത്തുള്ള കർഷക സംഘടനകളുടെ ആവശ്യം. തുടർ സമരങ്ങളുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതയിലെ നാലു സ്ഥലങ്ങളിൽ കർഷക റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു ബഫർസോൺ വിഷയത്തിൽ കൃഷി മന്ത്രി പി പ്രസാദ് സ്വീകരിച്ചിരിക്കുന്ന കർഷക വിരുദ്ധ നിലപാടിൽ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇൻഫാമിൻറെ നേതൃത്വത്തിൽ ഇടുക്കിയിൽ അഞ്ച് സ്ഥലങ്ങളിലായിരുന്നു ബഫർ സോൺ വിരുദ്ധ ദിനാചരണം. പ്രശ്നത്തിൽ സ‍ർക്കാർ മെല്ലെപ്പോക്ക് തുടർന്നാൽ സമരം ശക്തമാക്കാനാണ് കത്തോലിക്ക കോൺഗ്രസിൻറെയും ഇൻഫാമിൻറെയും തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും സമരം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Buffer zone: Organizations intensified their strike in Idukki

Next TV

Related Stories
600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

Sep 21, 2022 07:49 AM

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍...

Read More >>
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

Sep 21, 2022 06:22 AM

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022 06:14 AM

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം...

Read More >>
ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sep 21, 2022 06:02 AM

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്...

Read More >>
വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Sep 20, 2022 07:48 PM

വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി...

Read More >>
അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

Sep 20, 2022 07:43 PM

അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം...

Read More >>
Top Stories