#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്
Apr 17, 2024 08:36 AM | By Aparna NV

തിരുവനന്തപുരം:(truevisionnews.com) മോട്ടോര്‍വാഹനവകുപ്പിലെ രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നിര്‍ദേശം.

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിലാകണമെന്നുമാണ് ഉത്തരവ്. അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ഏപ്രില്‍ ആദ്യവാരം നിയമസഭാ സെക്രട്ടറിക്കും മോട്ടോര്‍വാഹന വകുപ്പിനും ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു. പല ജില്ലകളിലും മലയാളത്തിന് പകരം ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്നാണ് വകുപ്പ് വിലയിരുത്തിയത്.

റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗ അജന്‍ഡകള്‍, തീരുമാനങ്ങള്‍, പൊതുജനങ്ങള്‍ക്ക് ഔദ്യോഗികഭാഷ മലയാളമാക്കുകയും സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളുമെല്ലാം മലയാളത്തിലാക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിലാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

#Department #Motor #Vehicles #has #given #strict #instructions #officials #to #convert #documents #into #Malayalam

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
 #ThrissurPooram|തൃശൂർ പൂരത്തിൽ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

Apr 13, 2024 09:27 AM

#ThrissurPooram|തൃശൂർ പൂരത്തിൽ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു. ആരോഗ്യ...

Read More >>
Top Stories