ലഹരിതേടി വിദ്യാർഥിനികളടക്കം വൻ സംഘം; കൊലക്കേസ് പ്രതികളുമായും ബന്ധം

ലഹരിതേടി വിദ്യാർഥിനികളടക്കം വൻ സംഘം; കൊലക്കേസ് പ്രതികളുമായും ബന്ധം
Oct 20, 2021 06:49 AM | By Susmitha Surendran

തിരുവനന്തപുരം: അസ്വാഭാവികമായി വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ കിള്ളിപ്പാലത്തെ ലോഡ്ജിലെ മുറിയിലെത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നർക്കോട്ടിക് വിഭാഗം കിള്ളിപ്പാലത്ത് നിരീക്ഷണം തുടങ്ങിയത്.

വിദ്യാർഥികളെയും വിദ്യാർഥിനികളെയും ലഹരി ഉപയോഗിച്ച നിലയിൽ ഈ ഭാഗത്ത് കാണാറുണ്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു. ഇവിടെ മുറിയെടുത്തിട്ടുള്ള സംഘത്തിലുള്ളവർക്ക് കിള്ളിപ്പാലത്തു നടന്ന രണ്ട് കൊലപാതകങ്ങളിലെ പ്രതികളുമായുള്ള ബന്ധവും പോലീസ് കണ്ടെത്തി.

ഈ രണ്ട് കൊലപാതകങ്ങൾക്കു പിന്നിലും ലഹരിമാഫിയയുടെ സ്വാധീനമുണ്ടായിരുന്നു. ബി.എസ്.എൻ.എൽ. പരിസരത്തുവച്ച് യുവാവിനെ ഒരു ദിവസം മുഴുവൻ മർദിച്ച് കൊലപ്പെടുത്തിയതിലും കിള്ളിപ്പാലം ബണ്ട് റോഡിൽ അടുത്തിടെ നടന്ന കൊലപാതകത്തിലും പ്രതികളായവരുടെ സുഹൃത്തുക്കളാണ് ഈ സംഘത്തിലുമുണ്ടായിരുന്നത്.

കിള്ളിപ്പാലം ബണ്ട് റോഡ് കേന്ദ്രീകരിച്ച് നഗരത്തിലെ പ്രധാന ലഹരിമാഫിയ ശക്തിപ്രാപിക്കുന്നതായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. കിള്ളിപ്പാലം ടൂറിസ്റ്റ് ഹോമിലെത്തുന്നവർക്ക് ലഹരിവസ്തുക്കളുടെ വിതരണമുണ്ടെന്നും കണ്ടെത്തിയതോടെയാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ, പോലീസോ മറ്റ് സംഘങ്ങളോ എത്തിയാൽ തിരിച്ചാക്രമിക്കാനും രക്ഷപ്പെടാനുമുള്ള ഒരുക്കങ്ങളെല്ലാം ഇവർ തയ്യാറാക്കിയിരുന്നു.

സാധാരണ കഞ്ചാവും ലഹരിയും കണ്ടെത്താറുണ്ടെങ്കിലും എയർഗണ്ണുകളും പടക്കുകളും അടക്കമുള്ള ആയുധശേഖരം കണ്ടെത്തുന്നത്‌ ആദ്യമായാണെന്ന് പോലീസ് പറയുന്നു. പരിശോധനയ്ക്കിടെ പോലീസിനു നേരേ നാടൻ പടക്കമെറിഞ്ഞു രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചെറുകിട കച്ചവടക്കാർക്കും ഇവർ ലഹരിസാധനങ്ങൾ നൽകിയിരുന്നു. ലഹരികടത്ത് കൂടാതെ ക്വട്ടേഷൻ ജോലികളും ഇവർ ഏറ്റെടുത്തു നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ സംഘത്തിലുള്ള കൂടുതൽ പേർക്കായും പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Large group of students, including drunken men; Relationship with murder accused

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories