പേരാമ്പ്ര : ബൈക്കും സ്‌ക്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക് പരുക്ക്. സാരമായി പരുക്കേറ്റ നാലു പേരും കോഴിക്കോട് ആശുപത്രികളില്‍ ചികിത്സയിലാണ്.

കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ഇന്ന് കാലത്ത് 11.30 ഓടെ കടിയങ്ങാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ പാലേരി സ്വദേശികളായ രണ്ട് പേര്‍ക്കും കടിയങ്ങാട് സ്വദേശികളായ രണ്ട് പേര്‍ക്കുമാണ് പരുക്കേറ്റത്.
കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌ക്കൂട്ടറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. സമീപത്തെ കടയില്‍ നിന്ന് ഇറങ്ങിയ സ്‌ക്കൂട്ടര്‍ യാത്രികര്‍ വാഹനം എടുത്ത് പോവുന്നതിനിടയിലാണ് അപകടം.
സ്‌ക്കൂട്ടര്‍ യാത്രികരായ കടിയങ്ങാട് തെക്കേലത്ത് ഷഹ്വാന്‍ (18), കടിയങ്ങാട് കുനിയില്‍ ഇര്‍ഫാന്‍ (18) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ബൈക്ക് യാത്രികരായ പാലേരി തെക്കെ പറമ്പില്‍ അഭയ് (18), പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് (18) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Four injured in bike-scooter collision