ആലപ്പുഴ : ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടൈത്തിയത്. സി സി ടി വി ദൃശ്യങ്ങളില്‍ നായ കടിച്ചെടുത്ത് കൊണ്ടിട്ടതായി കണ്ടെത്തി.

മൃതദേഹത്തിന്‍റെ ബാക്കി ഭാഗഭങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.
കോഴിക്കോട് സ്വദേശി കാനഡയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് മരിച്ചു
കോഴിക്കോട് : തിരുവമ്പാടി സ്വദേശി കാനഡയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് മരിച്ചു. കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് മരിച്ചത്.
ഫിഷിങ് ബ്ലോഗർ ആയ രാജേഷ് ഓഗസ്റ്റ് 3ന് പുലർച്ചെ മീൻപിടിക്കാനായി വീട്ടിൽനിന്നും പോയതായിരുന്നു. അന്ന് രാവിലെ 7ന് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് ഒരു വിവരം ഉണ്ടായിരുന്നില്ല.
തുടർന്ന് രാജേഷിന്റെ ഭാര്യ അനു പനങ്ങാടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിഞ്ചർ ക്രീക്ക് റെസ്ക്യൂ ടീമും ആർസിഎംപിയും നടത്തിയ തിരച്ചിലിൽ ലിങ്ക്സ് ക്രീക്ക് ക്യാംപ് ഗ്രൗണ്ടിൽ രാജേഷിന്റെ വാഹനം കണ്ടെത്തി.
പിന്നീട് ഇതിനടുത്തുനിന്ന് 400 മീറ്റർ മാറിയുള്ള വെള്ളച്ചാട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കയ്യിൽനിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടെ തെന്നി വീണതെന്നാണ് നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പിആർഒ ആയിരുന്നു രാജേഷ്. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട് നടത്തും. മാതാവ്: വത്സമ്മ വാളിപ്ലാക്കൽ. മകൻ: ഏദൻ.
The sight of the head of the person who was hit by the train in the backyard caused panic