മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.

മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.
Aug 5, 2022 09:48 PM | By Vyshnavy Rajan

മേപ്പയൂർ : തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു ​നി​ന്ന് ക​ണ്ടെ​ത്തി സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം ഇ​ർ​ഷാ​ദി​ന്റേ​താ​​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേപ്പയൂരിൽ നിന്ന് കാണാതായ ദീപകിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.

പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ദീപക്കിന്‍റേതെന്ന് അടുത്ത ബന്ധുക്കൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ദീപക്കിന്‍റെ മൃതദേഹം മറ്റ് ബന്ധുക്കളാണ് കണ്ടത്. ഗൾഫിൽ പോകുന്നതിന്‍റെ ആവശ്യത്തിനായി ജൂൺ ഏഴിന് വീട്ടിൽ നിന്ന് പോകുമ്പോഴാണ് മകനെ അവസാനമായി കാണുന്നത്.

ഫോൺ വിളിക്കാത്തത് കൊണ്ടാണ് ജൂൺ 19ന് പരാതി നൽകിയത്. മകനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് നടത്തണമെന്നും ശ്രീലത ആവശ്യപ്പെട്ടു. ജൂ​ലൈ 17ന് ​തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ജൂ​ൺ ആ​റി​ന് കാ​ണാ​താ​യ കോഴിക്കോട് മേ​പ്പ​യൂ​ർ കൂ​നം വെ​ള്ളി​ക്കാ​വ് വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​കി​ന്റെ മൃ​ത​ദേ​ഹ​മെ​ന്നു ക​രു​തി വീ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ദീ​പ​കി​ന്റേ​ത​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി കോ​ഴി​ക്കു​ന്നു​മ്മ​ൽ ഇ​ർ​ഷാ​ദി​ന്റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

വി​ദേ​ശ​ത്ത് ജോ​ലി ആ​വ​ശ്യാ​ർ​ഥം പോ​യ ഇ​ര്‍ഷാ​ദ് മേ​യ് 14നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം​ത​ന്നെ കാ​ണാ​താ​യി. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് 16ന് ​വീ​ടി​നു സ​മീ​പം ക​ണ്ടെ​ത്തി പി​റ്റേ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

തു​ട​ര്‍ന്നാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യു​ടെ സ്വ​ർ​ണം ഇ​ര്‍ഷാ​ദ് വ​ശം ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒരു സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. അ​ത് മ​ധ്യ​സ്ഥ​ര്‍ മു​ഖേ​ന പ​റ​ഞ്ഞു​തീ​ര്‍ത്ത​താ​ണെ​ന്നും പ​റ​യു​ന്നു. മേ​യ് 23ന് ​വീ​ട്ടി​ല്‍നി​ന്ന് പോ​യ ഇ​ര്‍ഷാ​ദ് ര​ണ്ടു​ദി​വ​സം അ​ത്തോ​ളി പ​റ​മ്പ​ത്തെ ഭാ​ര്യ​വീ​ട്ടി​ലാ​യി​രു​ന്നു.

അ​വി​ടെ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്കെ​ന്നു​പ​റ​ഞ്ഞ് പോ​യ യു​വാ​വി​നെ കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മി​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. ഇ​ര്‍ഷാ​ദി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ നി​ല​യി​ലു​ള്ള ഫോ​ട്ടോ ബ​ന്ധു​ക്ക​ൾ​ക്ക് സംഘം അ​യ​ച്ചു ​കൊ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജൂ​ലൈ 28ന് ​പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി​യ​ത്.

ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ര​ണ്ടു​ പേ​ർ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ൽ​പ​റ്റ ക​ടു​മി​ടു​ക്കി​ൽ ജി​നാ​ഫ് (31), വൈ​ത്തി​രി ചെ​റു​മ്പാ​ല ഷ​ഹീ​ൽ (26) എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്പ്ര എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തു​വ​രെ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി മ​ർ​ഹ​ബ​യി​ൽ മ​ർ​സി​ദ് (32) തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു.

The family is demanding that Deepak, who is missing from Mepayur, be found.

Next TV

Related Stories
കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 9, 2023 11:36 PM

കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോളയാട് ചങ്ങലഗേറ്റ്‌ - പെരുവ റോഡിൽ മാക്കം മടക്കി ഭാഗത്തു വെച്ച് ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം....

Read More >>
പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Jun 9, 2023 11:23 PM

പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പെരുന്നാട്ടില്‍ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

Read More >>
കിണറ്റിൽ വീണു വയോധിക മരിച്ചു

Jun 9, 2023 10:49 PM

കിണറ്റിൽ വീണു വയോധിക മരിച്ചു

മാവേലിക്കര കിണറ്റിൽ വീണു വയോധിക...

Read More >>
സം​സ്ഥാ​ന​ത്ത് 40 പ്ര​ദേ​ശ​ങ്ങ​ളെ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം

Jun 9, 2023 10:47 PM

സം​സ്ഥാ​ന​ത്ത് 40 പ്ര​ദേ​ശ​ങ്ങ​ളെ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം

വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 40 പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റ് പ​ദ​വി...

Read More >>
കോഴിക്കോട് വില്പനക്കായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പൊലീസിന്‍റെ പിടിയിൽ

Jun 9, 2023 10:39 PM

കോഴിക്കോട് വില്പനക്കായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പൊലീസിന്‍റെ പിടിയിൽ

ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക്...

Read More >>
Top Stories